കേരളം

ആരാധനാലയങ്ങളുടെ ഭൂമിയിലെ കയ്യേറ്റം; ഇടപെടല്‍ ആവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹര്‍ജി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : ആരാധനാലയങ്ങള്‍ക്ക് സംഭാവനയായി ലഭിക്കുന്ന ഭൂമിയിലെ കയ്യേറ്റം തടയാന്‍ ഇടപെടല്‍ ആവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി. മലയാളിയായ വാമന പ്രഭു എന്നയാളാണ് ഹര്‍ജി നല്‍കിയത്. ആരാധനാലയങ്ങളുടെ ഭൂമി സംരക്ഷിക്കുന്നതില്‍ സുപ്രിംകോടതി ഇടപെടല്‍ വേണമെന്നാണ് ആവശ്യം. 

വിവിധ ആരാധനാലയങ്ങള്‍ക്ക് സംഭാവനയായി ലഭിക്കുന്ന ഭൂമിയില്‍ കൈയ്യേറ്റം വ്യാപകമാകുന്നു. ഇത് തടയാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ക്ഷേത്രങ്ങളുടേയും വഖഫ് ബോര്‍ഡുകളുടേയും അടക്കം ഭൂമികളിലെ കൈയ്യേറ്റം ഹര്‍ജിക്കാരന്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി.

ഇത് തടയുന്നതിന് നടപടി വേണമെന്നും ഇക്കാര്യത്തില്‍ കൃത്യമായ നടപടികള്‍ക്ക് അതത് സംസ്ഥാനങ്ങളിലെ സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെടുന്നു. പല സംസ്ഥാനങ്ങളിലും ഭൂമാഫിയയാണ് ആരാധനാലയങ്ങളുടെ ഭൂമി കൈയ്യേറുന്നതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോളിങ് ശതമാനത്തില്‍ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല; കേരളത്തില്‍ ബിജെപി ഒരു മണ്ഡലത്തിലും വിജയിക്കില്ലെന്ന് എംവി ഗോവിന്ദന്‍

'ഇമ്മിണി ബല്യ സൗഹൃദം!' ഭാമയും കാമാച്ചിയും 55 വർഷമായി കട്ട ചങ്കുകൾ; വൈറലായി ആനമുത്തശ്ശിമാർ

'ആ ലിങ്ക് തുറക്കാന്‍ പോയാല്‍ നിങ്ങളുടെ കാര്യം ഗുദാഹവാ'; ഒടുവില്‍ ആ സത്യം തുറന്നു പറഞ്ഞ് വിഷ്ണു ഉണ്ണികൃഷ്ണന്‍

അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനും റോള്‍?; റെഡ്മി നോട്ട് 13 പ്രോ പ്ലസ് 5G വേള്‍ഡ് ചാമ്പ്യന്‍സ് എഡിഷന്‍ ചൊവ്വാഴ്ച ഇന്ത്യയില്‍

അശ്ലീല വീഡിയോ വിവാദം: ദേവഗൗഡയുടെ കൊച്ചുമകനെതിരെ അന്വേഷണം; രാജ്യം വിട്ട് ജെഡിഎസ് സ്ഥാനാര്‍ത്ഥി