കേരളം

അനിശ്ചിതകാല സത്യഗ്രഹം നടത്തുന്ന എംഎല്‍എ നിയമസഭയില്‍ ഹാജര്‍ രേഖപ്പെടുത്തി; വിവാദം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  സഭാ കവാടത്തിന് മുന്നില്‍ സത്യഗ്രഹം നടത്തുന്ന പ്രതിപക്ഷ എംഎല്‍എ ഹാജര്‍ രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് നിയമസഭയില്‍ തര്‍ക്കം. സത്യഗ്രഹം നടത്തുന്ന മുസ്ലീം ലീഗ് എംഎല്‍എ നജീബ് കാന്തപുരം ഇന്നലെ ഹാജര്‍ രേഖപ്പെടുത്തിയതാണ് വിവാദത്തിന് കാരണമായത്. ഹാജര്‍ രേഖപ്പെടുത്തിയത് അബദ്ധത്തില്‍ സംഭവിച്ചതാണെന്ന് എംഎല്‍എ വിശദീകരിച്ചു. ഇന്നലത്തെ ഹാജര്‍ ഒഴിവാക്കാന്‍ നജീബ് കാന്തപുരം സ്പീക്കര്‍ക്ക് കത്തുനല്‍കി.

ഹാജര്‍ രേഖപ്പെടുത്തിയ ശേഷമാണ് വിവരം നിയമസഭാ സെക്രട്ടറിയേറ്റ് അറിഞ്ഞത്. ഉടന്‍തന്നെ അവര്‍ ഇക്കാര്യം സ്പീക്കറുടെ ശ്രദ്ധയില്‍പ്പെടുത്തി. സത്യഗ്രഹം അനുഷ്ഠിക്കുന്ന എംഎല്‍എമാര്‍ സഭയ്ക്കുള്ളില്‍ പ്രവേശിക്കുകയോ സഭാ നടപടികളില്‍ പങ്കെടുക്കുകയോ ചെയ്യാറില്ല. ഈ സാഹചര്യത്തിലാണ് പെരിന്തല്‍മണ്ണ എംഎല്‍എ നജീബ് കാന്തപുരം ഹാജര്‍ രേഖപ്പെടുത്തിയത് വിവാദമായത്.

ഇന്ധന സെസ് ഉള്‍പ്പെടെ സംസ്ഥാന ബജറ്റിലെ നികുതി നിര്‍ദേശങ്ങളിലും വാട്ടര്‍ ചാര്‍ജ് കൂട്ടിയതിലും പ്രതിഷേധിച്ചാണ് പ്രതിപക്ഷ എംഎല്‍എമാരുടെ സത്യഗ്രഹ സമരം. നജീബ് കാന്തപുരത്തിനെ കൂടാതെ ഷാഫി പറമ്പില്‍, മാത്യു കുഴല്‍നാടന്‍, സിആര്‍ മഹേഷ് എന്നിവരാണ് അനിശ്ചിതകാല സത്യഗ്രഹം നടത്തുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

അഞ്ചുവയസുകാരന്റെ ശ്വാസകോശത്തില്‍ എല്‍ഇഡി ബള്‍ബ്; ശസ്ത്രക്രിയയിലുടെ പുറത്തെടുത്തു

ബംഗാള്‍ ഗവര്‍ണര്‍ക്കെതിരായ ലൈംഗിക ആരോപണം; 4 രാജ്ഭവന്‍ ജീവനക്കാര്‍ക്ക് നോട്ടീസ്

അഭ്യൂഹങ്ങള്‍ക്ക് വിരാമം, അര്‍വിന്ദര്‍ സിങ് ലവ്‌ലി ബിജെപിയില്‍ ചേര്‍ന്നു

''അക്കേഷ്യ മരങ്ങളില്‍ കയറിയിരുന്നു കിളികള്‍ പ്രഭാതവന്ദനം പാടുന്നു. ഒരു കൂട്ടം ജിറാഫുകള്‍ പുള്ളിക്കൊടികളുയര്‍ത്തി ജാഥ തുടങ്ങി''