കേരളം

ഇന്ധന സെസ്സിൽ നടന്ന് പ്രതിഷേധിക്കാൻ പ്രതിപക്ഷം; കോൺ​ഗ്രസ് എംഎൽഎമാർ നാളെ നിയമസഭയിൽ എത്തുക കാൽനടയായി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം; ഇന്ധന സെസ് കുറയ്ക്കില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കിയതിനു പിന്നാലെ പ്രതിഷേധം കടുപ്പിക്കാനുള്ള തീരുമാനത്തിലാണ് കോൺ​ഗ്രസ്. ഇന്ധന സെസ്സിൽ പ്രതിഷേധിച്ച് കോൺ​ഗ്രസ് എംഎൽഎമാർ നാളെ നിയമസഭയിൽ എത്തുക കാൽനടയായി. എംഎൽഎ ഹോസ്റ്റൽ മുതൽ നിയമസഭ വരെയായിരിക്കും പ്രതിഷേധ നടത്തം. പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതിഷേധത്തിന് നേതൃത്വം നൽകും. 

നികുതി കുറയ്ക്കാത്തതില്‍ പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചിരുന്നു.  നികുതി വര്‍ധനവിനെതിരെ ശക്തമായ സമരവുമായി യുഡിഎഫ് മുന്നോട്ടുപോകുമെന്ന് വ്യക്തമാക്കിയതിനു പിന്നാലെയാണ് പ്രതിഷേധ നടത്തം പ്രഖ്യാപിച്ചത്. നികുതി കുറയ്ക്കാത്തത് മുഖ്യമന്ത്രിയുടെ പിടിവാശി കാരണമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. 

പ്രതിപക്ഷം സമരം ചെയ്യുന്നതുകൊണ്ടും ഭരണപക്ഷം പ്രതിക്കൂട്ടില്‍ നില്‍ക്കുന്നതുകൊണ്ടും ഒരു കാരണവശാലും നികുതി നിര്‍ദേശങ്ങള്‍ പിന്‍വലിക്കില്ലെന്ന മുഖ്യമന്ത്രിയുടെ പിടിവാശിയാണ് ഈ നികുതി നിര്‍ദേശം പിന്‍വലിക്കാതിരിക്കാനുള്ള പ്രധാനകാരണമെന്ന് സതീശന്‍ പറഞ്ഞു. ഏറ്റവും വിനാശകരമായ ബജറ്റ് അവതരിപ്പിച്ചെന്ന ക്രെഡിറ്റാണ് ധനമന്ത്രിക്ക് ലഭിക്കുന്നത്. ഇത് കേരളത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ ഗുരുതരപ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. ജനജീവിതം പൂര്‍ണമായി ദുരിതത്തിലാകും. സര്‍ക്കാര്‍ നികുതി പിരിക്കുന്നതിലുണ്ടായ ഗുരുതരമായ പിഴവാണ് നികുതി വര്‍ധിപ്പിക്കാന്‍ ഇടയായ സാഹചര്യം ഉണ്ടായതെന്നും സതീശന്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് ബീം വീണു; തൊഴിലാളി മരിച്ചു, രണ്ട് പേർക്ക് ​ഗുരുതര പരിക്ക്

പൂഞ്ചില്‍ വ്യോമസേനയുടെ വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം; അഞ്ച് സൈനികര്‍ക്ക് പരിക്ക്

കാണാതായ കോൺ​ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ തോട്ടത്തിൽ: അന്വേഷണം