കേരളം

പാര്‍ട്ടി ഫണ്ട് തിരിമറി; പികെ ശശിക്കെതിരെ സിപിഎം അന്വേഷണം; പുത്തലത്ത് ദിനേശന് ചുമതല

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: സിപിഎം ഫണ്ട് തിരിമറി നടത്തിയതില്‍ മുന്‍ എംഎല്‍എ പികെ ശശിക്കെതിരെ പാര്‍ട്ടിതല അന്വേഷണം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പുത്തലത്ത് ദിനേശനാണ് ചുമതല. ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പങ്കെടുത്ത പാലക്കാട് ജില്ലാ കമ്മറ്റി യോഗത്തിന്റെതാണ് തീരുമാനം.

പികെ ശശി പാര്‍ട്ടി ഫണ്ട് വ്യാപകമായി തിരിമറി നടത്തിയെന്ന് ചെര്‍പ്പുളശേരി, മണ്ണാര്‍ക്കാട് ഏരിയാ കമ്മറ്റിയില്‍ നിന്ന് ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് ചേര്‍ന്ന ജില്ലാക്കമ്മറ്റിയോഗം ആരോപണം വിശദമായി പരിശോധിച്ചു. 2017 ല്‍ നടന്ന ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പിരിച്ചെടുത്ത ഫണ്ടും മണ്ണാര്‍ക്കാട് ഏരിയ കമ്മറ്റി ഓഫീസ് നിര്‍മ്മാണത്തിനായി പിരിച്ചെടുത്ത ഫണ്ടില്‍ നിന്നും വന്‍ തുക സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്നാണ് ആരോപണം. കൂടാതെ ശശി, തന്റെ കുടുംബക്കാരെ സിപിഎം നേതൃത്വത്തിലുള്ള സഹകരണസംഘത്തില്‍ ജോലിക്ക് നിയോഗിച്ചതായും പരാതി ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിശദമായ അന്വേഷണം നടത്താന്‍ തീരുമാനിച്ചത്.

ഇതിന്റെ ഭാഗമായി പുത്തലത്ത് ദിനേശന്‍ മണ്ണാര്‍ക്കാട് ഏരിയാ കമ്മറ്റി ഓഫീസില്‍ നേരിട്ട് എത്തി അന്വേഷണം നടത്താനാണ് നിര്‍ദേശം. പാലക്കാട് ജില്ലാക്കമ്മറ്റിയിലെ വിഭാഗീയത പരിശോധിക്കാന്‍ ചുമതലപ്പെടുത്തിയ ആനാവൂര്‍ നാഗപ്പനും ഇന്നത്തെ ജില്ലാ കമ്മറ്റി യോഗത്തില്‍ പങ്കെടുത്തിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

ഉമ്മയുടെ ഈ ചിത്രം കാണുമ്പോൾ ഞാന്‍ വീണ്ടും കുട്ടിയായ പോലെ; സുൽഫത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ

മധ്യപ്രദേശില്‍ മണല്‍ക്കടത്ത് സംഘം സബ് ഇന്‍സ്‌പെക്ടറെ ട്രാക്ടര്‍ കയറ്റി കൊന്നു

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ