കേരളം

ലോറിക്കടിയില്‍പ്പെട്ട യുവാവിന്റെ മൃതദേഹം റോഡരികില്‍ കിടന്നത് 9 മണിക്കൂര്‍; മാറ്റിക്കിടത്തി ഡ്രൈവര്‍ സ്ഥലംവിട്ടു;  അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: കൊട്ടാരക്കരയില്‍ ലോറിക്കടിയില്‍പ്പെട്ട് മരിച്ച യുവാവിന്റെ മൃതദേഹം റോഡരികില്‍ കിടന്നത് 9 മണിക്കൂര്‍. സദാനന്ദപുരത്ത് ഇന്നലെ രാത്രിയിലുണ്ടായ അപകടത്തില്‍ മരിച്ച വെട്ടിക്കവല സ്വദേശി രതീഷിന്റെ മൃതദേഹം മാറ്റിയത് ഇന്ന് രാവിലെ എട്ടുമണിയോടെയാണ്. അപകടത്തിന് പിന്നാല രതീഷിനെ റോഡരികിലേക്ക് മാറ്റിക്കിടത്തി ലോറി ഡ്രൈവര്‍ കടന്നുകളയുകായിരുന്നു. ഡ്രൈവര്‍ തക്കല സ്വദേശി കൃഷ്ണകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

രാവിലെ റോഡരികില്‍ മൃതദേഹം കിടക്കുന്നതുകണ്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അപകടമരണമാണെന്നും മരിച്ചയാളെ തിരിച്ചറിയുന്നതും. തമിഴ്‌നാട്ടില്‍ വാഴക്കന്നുമായി വന്ന ലോറി ലോഡ് ഇറക്കിയ ശേഷം പുറത്തേക്ക് വരുന്നതിനിടെ റോഡരികില്‍ കിടന്നിരുന്ന രതീഷീന്റെ മുകളിലൂടെ കയറി ഇറങ്ങിയത്. അപകടത്തിന് ശേഷം ഡ്രൈവര്‍ പരിക്കേറ്റ യുവാവിനെ കടയോട് ചേര്‍ന്ന ഭാഗത്ത് മാറ്റിക്കിടത്തി കടന്നുകളയുകായിയിരുന്നു.

പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഈ ലോറിക്കടിയില്‍പ്പെട്ടാണ് രതീഷിന് അപകടമുണ്ടായതെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് വാഹനവും ഡ്രൈവറെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. എന്നാല്‍ തന്റെ വാഹനത്തിന്റെ അടിയില്‍പ്പെട്ടത് കണ്ടിരുന്നില്ലെന്നും മറ്റൊരുവാഹനം ഇടിച്ച് പരിക്കേറ്റതാണന്ന് കരുതിയാണ് മാറ്റിക്കിടത്തിയതെന്നുമാണ് ഡ്രൈവര്‍ പൊലീസിന് നല്‍കിയ മൊഴി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

കൊളസ്‌ട്രോള്‍ കുറയ്ക്കും പഴങ്ങള്‍

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

ഉമ്മയുടെ ഈ ചിത്രം കാണുമ്പോൾ ഞാന്‍ വീണ്ടും കുട്ടിയായ പോലെ; സുൽഫത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ

മധ്യപ്രദേശില്‍ മണല്‍ക്കടത്ത് സംഘം സബ് ഇന്‍സ്‌പെക്ടറെ ട്രാക്ടര്‍ കയറ്റി കൊന്നു