കേരളം

'മതഭ്രാന്തന്മാര്‍ മതദര്‍ശനത്തെ വളച്ചൊടിച്ച് ഭീകരത പ്രചരിപ്പിക്കുന്നു; ഇരകളാവുന്നത് ചെറുപ്പക്കാര്‍'

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ജനങ്ങളുടെ ജീവിതത്തെയും സ്വാതന്ത്ര്യത്തെയും ബാധിക്കുന്ന ആപത്താണ് ഭീകരവാദമെന്ന് ഹൈക്കോടതി. രാജ്യത്തിന്റെ വളര്‍ച്ചയെ അത് ഇല്ലാതാക്കുന്നതായി, ഐഎസ് കേസില്‍ ശിക്ഷിക്കപ്പെട്ടവരുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ഹൈക്കോടതി അഭിപ്രായപ്പെട്ടു.

ഒരു മതവും ഭീകരത പ്രചരിപ്പിക്കുന്നില്ല. ചില മതഭ്രാന്തന്മാരും മതമൗലിക വാദികളും മതദര്‍ശനത്തെ വളച്ചൊടിച്ച് ഭീകരത പരത്തുകയാണെന്ന്, ജസ്റ്റിസുമാരായ അലക്‌സാണ്ടര്‍ തോമസ്, സോഫി തോമസ് എന്നിവര്‍ പറഞ്ഞു. ഐഎസില്‍ ചേരുന്നതിനു സിറിയയിലേക്കു പോവാന്‍ ശ്രമിച്ച മിതിലാജ്, അബ്ദുല്‍ റസ്സാഖ്, ഹംസ എന്നിവരുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് നിരീക്ഷണം.

മതദര്‍ശനത്തെ വളച്ചൊടിച്ച് ഭീകരത പ്രചരിപ്പിക്കുന്നവര്‍ അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ തിരിച്ചറിയുന്നില്ലെന്നു കോടതി പറഞ്ഞു. മതഭീകരവാദികളുടെ ആഹ്വാനത്തില്‍പ്പെട്ടുപോവുന്ന ചെറുപ്പക്കാര്‍ അക്രമത്തിലേക്കും ദേശവിരുദ്ധ പ്രവര്‍ത്തനത്തിലേക്കും എത്തിപ്പെടുകയാണ്. അതു സമൂഹത്തിന്റെ സ്വച്ഛത ഇല്ലാതാക്കുന്നു, സഹജീവികളുടെ സമാധാനവും സ്വാതന്ത്ര്യവും രാജ്യത്തിന്റെ അഖണ്ഡതയും നശിപ്പിക്കുന്നു- കോടതി പറഞ്ഞു.

കുറ്റകൃത്യത്തിന്റെ ഗൗരവ സ്വഭാവം പരിഗണിക്കുമ്പോള്‍, ശിക്ഷാകാലാവധിയില്‍ നല്ലൊരു പങ്കും പൂര്‍ത്തിയാക്കിയെങ്കിലും മൂവരുടെയും ശിക്ഷ സസ്‌പെന്‍ഡ് ചെയ്യാനോ ജാമ്യം അനുവദിക്കാനോ ആവില്ലെന്നു കോടതി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

കോമേഡിയന്‍ ശ്യാം രംഗീല നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കും

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

5 വര്‍ഷം കൊണ്ട് വര്‍ധിച്ചത് 43%; ബിജെപി എംപി മേനക ഗാന്ധിക്ക് 97.17 കോടിയുടെ ആസ്തി

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു