കേരളം

'തെറി രാജാവാകാന്‍ നോക്കുന്ന ക്വട്ടേഷന്‍ രാജാവ്'; ഏത് നേതാവാണ് കൊല നടത്താന്‍ ആവശ്യപ്പെട്ടതെന്ന് ആകാശ് പറയട്ടെ; എംവി ജയരാജന്‍

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: ഏത് നേതാവാണ് കൊല നടത്താന്‍ ആവശ്യപ്പെട്ടതെന്ന് ആകാശ് തില്ലങ്കേരി പറയട്ടയെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. ഷുഹൈബ് വധത്തില്‍ സിപിഎമ്മിന് പങ്കില്ല. മാപ്പുസാക്ഷിയാകാനുള്ള ശ്രമമാണ് തില്ലങ്കേരി നടത്തുന്നതെന്ന് എംവി ജയരാജന്‍ കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

2019ല്‍ യൂത്ത് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സിപിഎമ്മിനെതിരെ ഉന്നയിക്കപ്പെട്ട കാര്യങ്ങള്‍ വീണ്ടും ഉന്നയിക്കുകയാണ്. ആ സംഭവത്തില്‍  സിപിഎമ്മിന് യാതൊരു പങ്കുമില്ലെന്ന് എടയന്നൂര്‍ ലോക്കല്‍ കമ്മറ്റിയും അന്നത്തെ ജില്ലാ സെക്രട്ടറി പി ജയരാജനും വ്യക്തമാക്കിയതാണ്. അന്നത്തെ സംഭവം ദൗര്‍ഭാഗ്യകരമാണ്.  ആ സംഭവം നാലുവര്‍ഷത്തിന് ശേഷം വീണ്ടും ഇത് സിപിഎം വിരുദ്ധ പ്രചാരണിന് ഉപയോഗിക്കുന്നതില്‍ ഒരു വസ്തുതയുമില്ലെന്ന് ജയരാജന്‍ പറഞ്ഞു

കൊലക്കേസിലെ പ്രതി തന്നെ ഇതുപറയുമ്പോള്‍ കേസില്‍ നിന്ന് തന്റെ പങ്ക് മറച്ചവെക്കാനും, മാപ്പുസാക്ഷിയായി രക്ഷപ്പെടാനുമുള്ള നീക്കമാണെങ്കില്‍ അത് ക്രിമിനല്‍ ഗൂഢാലോചനയാണ്. ഷുഹൈബിനെ കൊലപ്പെടുത്തിയ പ്രതികള്‍ അന്നുതന്നെ നിയമത്തിന്റെ മുന്നില്‍ വന്നിട്ടുണ്ട്. വിശദമായി അന്വേഷിച്ചശേഷമാണ് അന്വേഷണ ഏജന്‍സി കുറ്റപത്രം സമര്‍പ്പിച്ചത്. ഏതുതരത്തിലുള്ള അന്വേഷണത്തെയും സിപിഎം ഭയക്കുന്നില്ലെന്ന് ജയരാജന്‍ പറഞ്ഞു. 

ആകാശ് തില്ലങ്കേരിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ സമൂഹത്തിന് തന്നെ അപമാനമാണ്. ഒരു മാലിന്യനിക്ഷേപകേന്ദ്രം പോലെയാണ് അത്. സ്ത്രീകള്‍ക്ക് വായിക്കാന്‍ കഴിയില്ലെന്നതുമാത്രമല്ല, മനുഷ്യരായി പിറന്ന ആരും അത വായിച്ചുനോക്കരുത്. താന്‍ ക്വട്ടേഷന്‍ നടത്തുന്നത് ന്യായീകരിക്കുന്നു. താന്‍ കൊലനടത്തിയത് ന്യായികരിക്കുന്നു. എന്നിട്ട് പിന്നെ പൂരത്തെറികളാണ്. തെറിരാജാവാകാന്‍ നോക്കുന്ന ക്വട്ടേഷന്‍ രാജാവാണ് അദ്ദേഹമെന്നും ജയരാജന്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു