കേരളം

മരുന്നിന്റെ കുറിപ്പടി കണ്ട് ഞെട്ടി മെഡിക്കല്‍ സ്റ്റോര്‍!, കാര്യം പറഞ്ഞപ്പോള്‍ ഡോക്ടര്‍ ക്ഷോഭിച്ചെന്ന് രോഗി; ആരോഗ്യമന്ത്രിക്ക് അയച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പോത്തന്‍കോട് മംഗലപുരം കുടുംബാരോഗ്യ കേന്ദ്രത്തില്‍ മെഡിക്കല്‍ ഓഫീസര്‍ മരുന്നിനായി നല്‍കിയ കുറിപ്പടി കണ്ട് അന്ധാളിച്ച്  മെഡിക്കല്‍ സ്റ്റോര്‍ ജീവനക്കാരും ആരോഗ്യ വിഭാഗത്തിലുള്ളവരും. മംഗലപുരം കാരമൂട് സ്വദേശിയായ വയോധികന് നല്‍കിയ മരുന്നിന്റെ കുറിപ്പടിയിലെ ആര്‍ക്കും വായിക്കാനാവാത്ത കയ്യക്ഷരം കണ്ട് ആദ്യം ബന്ധുക്കളാണ് അമ്പരന്നത്. പിന്നാലെ മെഡിക്കല്‍ സ്റ്റോറിലുള്ളവരും മരുന്ന് ഏതെന്ന് മനസിലാകാതെ കുഴങ്ങി.

പരാതി പറഞ്ഞതോടെ ഡോക്ടര്‍ ക്ഷോഭിച്ചെന്ന് രോഗിയും ബന്ധുക്കളും ആരോപിച്ചു.ആരോഗ്യമന്ത്രിക്കും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്കും വിവാദ കുറിപ്പടി അയച്ചു കൊടുത്തതായി ബന്ധുക്കള്‍ പറയുന്നു. ആശുപത്രിയില്‍ നിന്ന് എല്ലാ മരുന്നും നല്‍കിയെന്നും പിന്നെ മെഡിക്കല്‍ സ്റ്റോറില്‍ പോയതെന്തിനെന്നുമാണ് ഡോക്ടര്‍ ചോദിക്കുന്നതെന്നാണ് വിവരം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു