കേരളം

ബില്ലുകളിൽ അവ്യക്തതയുണ്ട്, മന്ത്രിമാർ നേരിട്ടെത്തി വിശദീകരിക്കണം; മുഖ്യമന്ത്രിക്ക് ​ഗവർണറുടെ മറുപടി

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: നിയമസഭ പാസാക്കിയ ബില്ലുകളിൽ മന്ത്രിമാർ രാജ്ഭവനിൽ നേരിട്ടെത്തി വിശദീകരണം നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മറുപടി നൽകി. ബില്ലുകളിൽ തീർപ്പാക്കാതെ രാജ്ഭവനിലുള്ളതിനെ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി നൽകിയ കത്തിനാണ് ​ഗവർണറുടെ മറുപടി.‌

ബില്ലുകളിൽ ചില സംശയങ്ങൾ ഉള്ളതിനാൽ ബന്ധപ്പെട്ട മന്ത്രിമാർ വകുപ്പ് സെക്രട്ടറിമാരോടൊപ്പം നേരിട്ടെത്തി വിശദീകരിക്കണമെന്നാണ് ഗവർണറുടെ നിലപാട്. നിയമസഭ പാസാക്കിയ സർവകലാശാല നിയമഭേദഗതി, ലോകായുക്ത നിയമഭേദഗതി തുടങ്ങി എട്ട് ബില്ലുകളാണ് രാജ്ഭവനിൽ ഗവർണറുടെ അനുമതി കാത്ത് കിടക്കുന്നത്.

താനുമായി ബന്ധപ്പെട്ട ബില്ലുകളിൽ തീരുമാനമെടുക്കില്ലെന്ന് നേരത്തെ ഗവർണർ പരസ്യമായി വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തിന്റെയും നിയമസഭയുടെയും അധികാര പരിധി കടന്നുള്ള ചില  ബില്ലുകളിൽ ഒപ്പു വയ്ക്കാനുള്ള ബുദ്ധിമുട്ടും കഴിഞ്ഞ ദിവസം രാജ്ഭവനിലെത്തിയ ചീഫ് സെക്രട്ടറിയെ ഗവർണർ അറിയിച്ചിരുന്നു.

അതേസമയം തിരുവനന്തപുരത്തിന് പുറത്ത് പല മന്ത്രിമാരും തന്നെ കാണാൻ ശ്രമിച്ചതിൽ ഗവർണർക്ക് അതൃപ്തിയുണ്ട്. ഭരണപരമായ കാര്യങ്ങളിൽ ഗവർണറെ മുഖ്യമന്ത്രി നേരിട്ട് കാര്യങ്ങൾ അറിയിക്കാത്തതിലുള്ള അതൃപ്തിയും ഗവർണർ കത്തിൽ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം