കേരളം

മുന്നില്‍ പോയ കാര്‍ ബ്രേക്കിട്ടു, നിയന്ത്രണം വിട്ട് ഇരുചക്രയാത്രികന്‍ റോഡിലേക്ക്; കെഎസ്ആര്‍ടിസി ബസ് കയറി മരിച്ചു

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട് : കോഴിക്കോട് പേരാമ്പ്രയില്‍ കെഎസ്ആര്‍ടിസി ബസ് ദേഹത്ത് കയറി ഇരുചക്രവാഹന യാത്രക്കാരന്‍ മരിച്ചു. കക്കാട് സ്വദേശി ഹനീഫയാണ് മരിച്ചത്. മുന്നില്‍ ബ്രേക്കിട്ട കാറില്‍ ഇടിക്കുന്നത് ഒഴിവാക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ടാണ് ഹനീഫ റോഡിലേക്ക് വീണത്.

പേരാമ്പ്ര കക്കാട് പള്ളിക്ക് സമീപം ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടമുണ്ടായത്. കുറ്റ്യാടി ഭാഗത്തേക്ക് പോകുന്ന കെഎസ്ആര്‍ടിസി ബസാണ് അപകടത്തില്‍ പെട്ടത്. ചില ഇരുചക്രവാഹനക്കാരെ ഓവര്‍ടേക്ക് ചെയ്ത് വരികയായിരുന്നു ബസ്. 

ഇതു കണ്ട് അപകടത്തില്‍പ്പെട്ട ബൈക്ക് യാത്രക്കാരന്റെ മുന്നില്‍ സഞ്ചരിച്ചിരുന്ന കാര്‍ പെട്ടെന്ന് ബ്രേക്കിട്ടു. കാറില്‍ ഇടിക്കാതിരിക്കാന്‍ പെട്ടെന്ന് ബ്രേക്ക് ചെയ്ത ഹനീഫ നിയന്ത്രണം നഷ്ടപ്പെട്ട് റോഡിലേക്ക് വീണു. ഈ സമയം ബസ് ഹനീഫയുടെ ദേഹത്തേക്ക് കയറുകയായിരുന്നു. ഹനീഫ തല്‍ക്ഷണം മരിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് ; വേ​ഗത്തിൽ ഫലമറിയാം ഈ ആപ്പ്, വെബ്സൈറ്റുകളിലൂടെ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ