കേരളം

സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ യു​ട്യൂ​ബ് ചാ​ന​ൽ തു​ട​ങ്ങരുത്; ഉ​ത്ത​ര​വി​റ​ക്കി

സമകാലിക മലയാളം ഡെസ്ക്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ യു​ട്യൂ​ബ് ചാ​ന​ൽ തു​ട​ങ്ങാൻ പാടില്ലെന്ന് നി​ർ​ദേ​ശം. യു​ട്യൂ​ബ് ചാ​ന​ൽ തു​ടങ്ങുന്നതും വിഡി​യോ​ക​ൾ അ​പ്ലോ​ഡ് ചെ​യ്യുന്നതും സ​ബ്സ്ക്രൈ​ബേ​ഴ്സി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ പണം സമ്പാദിക്കുന്നതും ച​ട്ട വി​രു​ദ്ധ​മാ​ണ്. യു​ട്യൂ​ബ് ചാ​ന​ൽ തു​ട​ങ്ങാ​ൻ അ​നു​മ​തി തേ​ടി ഫ​യ​ർ​ഫോ​ഴ്സ് ജീ​വ​ന​ക്കാ​ര​ൻ ന​ൽ​കി​യ അ​പേ​ക്ഷ ത​ള്ളി​യാ​ണ് സ​ർ​ക്കാ​ർ പൊ​തു ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

കേ​ര​ള സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ 1960ലെ ​പെ​രു​മാ​റ്റ​ച്ച​ട്ടപ്രകാരം ശമ്പളത്തിന് പുറമേ  മ​റ്റു വ​രു​മാ​ന​ങ്ങ​ൾ സ്വീ​ക​രി​ക്കാ​ൻ പാ​ടി​ല്ല. ‌‌ഇ​ൻറ​ർ​നെ​റ്റിലും മറ്റ് സോ​ഷ്യ​ൽ മീ​ഡി​യ പ്ലാറ്റ്ഫോമുകളിലും വിഡി​യോ​യോ ലേ​ഖ​ന​മോ പോ​സ്റ്റ് ചെ​യ്യു​ന്ന​ത് വ്യ​ക്തി​ഗ​ത പ്ര​വ​ർ​ത്ത​ന​മാ​യും ക്രി​യാ​ത്മ​ക സ്വാ​ത​ന്ത്ര്യ​മാ​യും ക​ണ​ക്കാ​ക്കാ​മെ​ങ്കി​ലും യുട്യൂ​ബ് ചാ​ന​ൽ തു​ട​ങ്ങു​ന്ന​തും വി​ഡി​യോ​ക​ൾ അ​പ്ലോ​ഡ് ചെ​യ്യു​ന്ന​തും വ​രു​മാ​നം ല​ഭി​ക്കു​ന്ന പ്ര​വൃ​ത്തി​യാ​ണ്. അതിനാൽ ചാ​ന​ൽ തു​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കാ​ൻ ക​ഴി​യി​ല്ലെന്ന് ആ​ഭ്യ​ന്ത​ര വ​കു​പ്പ് ഉത്തരവിൽ വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം

മഞ്ഞുമ്മല്‍ ബോയ്‌സ് ഒടിടിയില്‍; ഈ വര്‍ഷത്തെ തന്‍റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമെന്ന് വിക്രാന്ത് മാസി