കേരളം

തെളിവ് എവിടെയെന്ന് കോടതി; കഞ്ചാവ് എലി തിന്നെന്ന് പ്രോസിക്യൂഷന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോടതിയില്‍ തെളിവിനായി സൂക്ഷിച്ചിരുന്ന കഞ്ചാവ് എലിതിന്നെന്ന് പ്രോസിക്യൂഷന്‍. തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയിലാണ് സംഭവം.

2016ലാണ് തിരുവനന്തപുരം സ്വദേശി സാബുവിനെ 125 ഗ്രാം കഞ്ചാവ് കൈവശം വെച്ചതിന് കന്റോണ്‍മെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്. പിടിച്ചെടുത്ത കഞ്ചാവില്‍ 100 ഗ്രാം ശാസ്ത്രീയ പരിശോധനയ്ക്ക് വേണ്ടി അയച്ചു. 25 ഗ്രാം തെളിവായി കോടതിയുടെ സ്‌റ്റോര്‍ റൂമില്‍ സൂക്ഷിച്ചു. 

വിചാണയ്ക്കിടെ, തെളിവ് പരിശോധിച്ചപ്പോഴാണ് സൂക്ഷിച്ചിരുന്ന കഞ്ചാവിന്റെ പകുതി നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. ഇതെങ്ങനെ സംഭവിച്ചു എന്ന കോടതിയുടെ ചോദ്യത്തിന്, ചിലപ്പോള്‍ എലി തിന്നതാകാം എന്നാണ് പ്രോസിക്യൂട്ടര്‍ മറുപടി നല്‍കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു