കേരളം

ഗുണ്ടാത്തലവന്‍ പുത്തന്‍പാലം രാജേഷും സുഹൃത്ത് സാബുവും കീഴടങ്ങി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഗുണ്ടാത്തലവന്‍ പുത്തന്‍പാലം രാജേഷും സുഹൃത്ത് സാബുവും പൊലീസിനു മുന്നില്‍ കീഴടങ്ങി. മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്. മുന്‍കൂര്‍ ജാമ്യത്തിനായി രാജേഷ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയെങ്കിലും 21ന് മുന്‍പ് പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിരുന്നു.

മെഡിക്കല്‍ കോളജിലെ ആംബുലന്‍സ് ഡ്രൈവര്‍മാരെ വെട്ടുകത്തി വീശി ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന്  പുത്തന്‍പാലം രാജേഷിനെതിരെ പൊലീസ് കേസ് എടുത്തിരുന്നു. മെഡിക്കല്‍ കോളജില്‍നിന്നും രക്ഷപ്പെട്ട കാര്‍ കണ്ടെത്തിയെങ്കിലും രാജേഷ് ഒളിവിലായിരുന്നു.

മറ്റൊരു ഗുണ്ടാത്തലവനായ ഓംപ്രകാശിനെ പിടികൂടാന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പ്രകാശിനായി പൊലീസ് മറ്റ് സംസ്ഥാനങ്ങളില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.

 ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്

മേയർ ആര്യ രാജേന്ദ്രന് നേരെ സൈബർ ആക്രമണം; അശ്ശീല സന്ദേശം അയച്ചയാൾ പിടിയിൽ