കേരളം

ബസിനുള്ളില്‍ യുവതിയോട് ലൈംഗികാതിക്രമം; കണ്ടക്ടര്‍ പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

വര്‍ക്കല: സ്വകാര്യ ബസിനുള്ളില്‍ യാത്രക്കാരിയായ യുവതിയോട് ലൈംഗികാതിക്രമം കാണിച്ച കണ്ടക്ടര്‍ അറസ്റ്റില്‍. മേല്‍വെട്ടൂര്‍ ശ്രീചിത്തിര വീട്ടില്‍ ആദര്‍ശി(24)നെയാണ് അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചത് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.
വര്‍ക്കല റൂട്ടില്‍ സര്‍വിസ് നടത്തുന്ന ശ്രീനന്ദ എന്ന ബസിലെ കണ്ടക്ടറാണിയാള്‍. ബസും പൊലീസ് കസ്റ്റഡിയിലെടുത്തു.

വര്‍ക്കല സ്വദേശിനിയായ യുവതിയുടെ പരാതിയിന്‍മേലാണ് പൊലീസ് നടപടി. ഇക്കഴിഞ്ഞ പതിനേഴിനായിരുന്നു കേസിനാസ്പദമായ സംഭവം. കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച് യുവതി പരാതി നല്‍കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന

അവിശ്വാസിയായ മുസ്ലീങ്ങള്‍ക്ക് ശരിഅത്ത് നിയമം ബാധകമാക്കരുത്; ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത