കേരളം

ഉത്രാളിക്കാവ് വെടിക്കെട്ടിന് അനുമതി; അമിട്ടിനും കുഴിമിന്നലിനും വിലക്ക് 

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: വടക്കാഞ്ചേരി ഉത്രാളിക്കാവ് പൂരത്തോട് അനുബന്ധിച്ച് വെടിക്കെട്ടു നടത്തുന്നതിന് ജില്ലാ അധികൃതര്‍ അനുമതി നല്‍കി.  21ന് വൈകീട്ട് 7നും 10നും ഇടക്കുള്ള സമയത്ത് വെടിക്കെട്ട് നടത്തുന്നതിന് പൂരാഘോഷകമ്മറ്റി ഏങ്കക്കാട് ദേശം പ്രസിഡണ്ടിന് അനുമതി നല്‍കി അഡീഷണല്‍ ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റ് റെജി പി ജോസഫ് ഉത്തരവിറക്കി. 

10000 ഓലപ്പടക്കങ്ങള്‍, 150 മഴത്തോരണം, 300 മത്താപ്പ്, 300 ചൈനീസ് പടക്കങ്ങള്‍, 300 പൂത്തിരി എന്നീ പെസോ അംഗീകൃത നിര്‍മ്മിത പടക്കങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ. 15 കിലോഗ്രാമില്‍ അധികരിക്കാത്തതും നിരോധിത രാസവസ്തുക്കള്‍ ചേര്‍ക്കാത്തതുമായ വെടിക്കോപ്പുകള്‍ ഉപയോഗിക്കണം. ഗുണ്ട്, അമിട്ട്, കുഴിമിന്നല്‍ എന്നീ ഡിസ്‌പ്ലേ. ഫയര്‍വര്‍ക്‌സ് ഉപയോഗിക്കാന്‍ പാടില്ല. 

മാഗസിനില്‍ നിന്നും സുരക്ഷിത അകലം പാലിച്ച് എക്‌സ്‌പ്ലോസീവ് ആക്ട്‌സ് പ്രകാരമുള്ള നിബന്ധനകള്‍ പാലിക്കേണ്ടതാണ്. വെടിക്കെട്ട് പ്രദര്‍ശനം പൂര്‍ണ്ണമായും ലൈസന്‍സി വീഡിയോഗ്രാഫി ചെയ്യേണ്ടതാണെന്ന് ഉത്തരവില്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

എന്തിന് സ്ഥിരമായി വെള്ള ടീഷര്‍ട്ട് ധരിക്കുന്നു? രാഹുലിനോട് ഖാര്‍ഗെയും സിദ്ധരാമയ്യയും, വീഡിയോ

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി

മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസെടുക്കണം; യദുവിന്റെ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും

കെജിറ്റിഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകളിലേക്ക് മെയ് 24 വരെ അപേക്ഷിക്കാം