കേരളം

പാടൂർ വേലയ്ക്കിടെ 'തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ' ഇടഞ്ഞു; പാപ്പാൻ ഉൾപ്പെടെ ഏഴ് പേർക്ക് പരിക്ക്

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: പാടൂർ വേലയ്ക്കിടെ ആന ഇടഞ്ഞ് പാപ്പാനടക്കം ഏഴ് പേർക്ക് പരിക്ക്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എന്ന ആനയാണ് ഇടഞ്ഞത്. എഴുന്നള്ളത്തിന് അനപ്പന്തലിൽ അണിനിരന്നതിന് പിന്നാലെയാണ് രാമചന്ദ്രൻ ഇടഞ്ഞത്. 

പിന്നിൽ നിന്ന ആന ചിഹ്നം വിളിച്ചതിനെ തുടർന്ന് രാമചന്ദ്രൻ ഇടയുകയായിരുന്നു. ആന പെട്ടെന്ന് മുന്നോട്ടോടിയതോടെ ജനം പരിഭ്രാന്തരായി. ഇന്നലെ രാത്രിയാണ് സംഭവം. 

ഒന്നാം പാപ്പാൻ രാമൻ ആനയുടെ മുന്നിലുണ്ടായിരുന്നു. അപ്രതീക്ഷിതമായി ആന മുന്നോട്ട് ഓടിയതോടെയാണ് പാപ്പാനടക്കമുള്ളവർക്ക് പരിക്കേറ്റത്. ആനയുടെ ഇടയിൽപ്പെട്ട് നട്ടെല്ലിന് ​ഗുരുതരമായി പരിക്കേറ്റ പാപ്പാൻ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. 

ആന ഇടഞ്ഞതോടെ പരിഭ്രാന്തരായി ഓടുന്നതിനിടെ നിലത്ത് വീണും മറ്റുമാണ് മറ്റുള്ളവർക്ക് പരിക്കേറ്റത്. ഉടൻ തന്നെ എലിഫന്റ് സ്ക്വാഡും മറ്റ് പാപ്പാൻമാരും ചേർന്ന് ആനയെ തളച്ചതിനാൽ വൻ അപകടം ഒഴിവായി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

വടകരയില്‍ വര്‍ഗീയതക്കെതിരെ പ്രചാരണം നടത്തുമെന്ന യുഡിഎഫ് തീരുമാനം പരിഹാസ്യം: ഇ പി ജയരാജന്‍

ഗാനരചയിതാവ് ജി കെ പള്ളത്ത് അന്തരിച്ചു

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

കൊളസ്‌ട്രോള്‍ കുറയ്ക്കും പഴങ്ങള്‍