കേരളം

ഗവർണർ അനുമതി നിഷേധിച്ചു; കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് ബിൽ നാളെ ഇല്ല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് പുനഃസംഘടനാ ബിൽ നാളെ നിയമസഭയിൽ അവതിരിപ്പിക്കില്ല. ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അവതരണാനുമതി നൽകാത്ത സാഹചര്യത്തിലാണ് തീരുമാനം.

താത്കാലിക സിൻഡിക്കേറ്റ് രൂപീകരിക്കാനുള്ള ബിൽ നാളെ അവതരിപ്പിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. അതിന്റെ നടപടിക്രമങ്ങളും ആരംഭിച്ചിരുന്നു. എന്നാൽ ഗവർണറുടെ അനുമതി ലഭിക്കാതിരുന്നതിനാൽ മാറ്റി വെക്കുകയായിരുന്നു. അംഗങ്ങളെ നോമിനേറ്റ് ചെയ്യാനായിരുന്നു ബിൽ. 

സാധാരണ നിലയിൽ ട്രഷറിയിൽ നിന്ന് പണം പിൻവലിക്കേണ്ട ഏത് കാര്യവും ബില്ലായി നിയമസഭയിൽ വരികയാണെങ്കിൽ അതിന് ​ഗവർണറുടെ അനുമതി ആവശ്യമാണ്. ഇതിന്റെ ഭാ​ഗമായാണ് ബിൽ ​ഗവർണറുടെ മുന്നിലെത്തിയത്. 

പ്രതിപക്ഷത്തെ ഒഴിവാക്കാനുള്ള സർക്കാർ നീക്കമാണ് ഇതെന്ന് ആരോപണം ഉയർന്നിരുന്നു. മാത്രമല്ല സർവകലാശാലയ്ക്ക് സമയബന്ധിതമായി തന്നെ സിൻഡിക്കേറ്റ്, സെനറ്റ് എന്നിവയിലേക്കുള്ള തെരഞ്ഞെടുപ്പ് നടത്താമായിരുന്നു. അതു നടത്താതിരുന്നതും വലിയ വിമർശനത്തിന് കാരണമായി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു