കേരളം

ഇടുക്കി ടൂറിസ്റ്റ് ബസ് അപകടത്തില്‍ ഒരു വിദ്യാര്‍ത്ഥി മരിച്ചു; 40 ഓളം വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക് 

സമകാലിക മലയാളം ഡെസ്ക്

ഇടുക്കി: ഇടുക്കി അടിമാലിയില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു വിദ്യാര്‍ത്ഥി മരിച്ചു. മലപ്പുറം സ്വദേശി മില്‍ഹാജ് ആണ് മരിച്ചത്. ബസിന് അടിയില്‍ കുടുങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. നാട്ടുകാര്‍ രാവിലെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. 

അപകടത്തില്‍ വിദ്യാര്‍ത്ഥികളും ബസ് ജീവനക്കാരും അടക്കം 44 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാരമായി പരിക്കേറ്റ രണ്ടു പേരെ വിദഗ്ധ ചികിത്സയ്ക്കായി കോലഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയതായി റിപ്പോര്‍ട്ടുണ്ട്. 

കല്ലാര്‍കുട്ടി മയിലാടും പാറ റൂട്ടില്‍ അടിമാലി തിങ്കള്‍ക്കാടിന് സമീപം മുനിയറയിലാണ് സംഭവം. രാത്രി ഒന്നേകാലോടെയാണ് അപകടമുണ്ടായത്. മലപ്പുറം വളാഞ്ചേരി റീജിയണല്‍ കോളജ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസ് ആണ് അപകടത്തില്‍പ്പെട്ടത്. 

വിനോദയാത്രയ്ക്ക് ശേഷം നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. തിങ്കള്‍ക്കാടിന് സമീപം വെച്ച് ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് തലകീഴായി മറിയുകയായിരുന്നു. കുത്തനെയുള്ള ഇറക്കവും കൊടും വളവിലും ബസിന് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു എന്നാണ് വിവരം. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളത്തിൽ ആദ്യം ചുട്ട ചപ്പാത്തിയുടെ കഥ; 100ാം വർഷത്തിൽ മലയാളികളുടെ സ്വന്തം വിഭവം

സഹല്‍ രക്ഷകന്‍; മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റ് ഐഎസ്എല്‍ ഫൈനലില്‍

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ

'സംവരണം നിര്‍ത്തലാക്കും'; അമിത് ഷായുടെ പേരില്‍ വ്യാജ വീഡിയോ; കേസെടുത്ത് ഡല്‍ഹി പൊലീസ്