കേരളം

കണ്ണന് മുന്നില്‍ 'ദമയന്തി'യായി കലക്ടര്‍ ഗീത

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: കലക്ടറുടെ ഔദ്യോഗിക തിരക്കുകള്‍ക്കിടയിലും ഗുരുവായൂരില്‍ കണ്ണനു മുന്നില്‍ 'ദമയന്തി'യായി അരങ്ങിലെത്തി ഗീത. വയനാട് കലക്ടര്‍ എ ഗീതയാണ് നളചരിതം ഒന്നാം ദിവസത്തിലെ 'ദമയന്തി'യായി അരങ്ങിലെത്തിയത്. 

മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ ഇന്നലെയായിരുന്നു അവതരണം. നളചരിതം ആട്ടക്കഥയിലെ നൃത്യ നാട്യ ആംഗിക പ്രധാനമായ 'ദമയന്തി'യെ തികഞ്ഞ വഴക്കത്തോടെയും ഭാവങ്ങളോടെയുമാണ് കലക്ടര്‍ ഗീത അവതരിപ്പിച്ചത്.

'ദമയന്തി'യായി അരങ്ങിലെത്തിയത് കലക്ടറാണെന്ന് അറിഞ്ഞപ്പോള്‍ കാണികളില്‍ അമ്പരപ്പേറി. ചെറുപ്പത്തിലേ ഭരതനാട്യം അഭ്യസിച്ചിട്ടുള്ള ഗീത ഒരു വര്‍ഷമായി കഥകളി അഭ്യസിക്കുന്നു. കോട്ടയ്ക്കല്‍ സി എം ഉണ്ണികൃഷ്ണന്‍ ആണ് ഗുരു. പഠനം പകുതിയും ഓണ്‍ലൈനില്‍ ആയിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

36 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം ആന്‍ഡമാനില്‍, മെയ് 31ന് കേരളത്തില്‍; അതിതീവ്രമഴയ്ക്ക് സാധ്യത

മനോഹരം! പ്രചോദിപ്പിക്കുന്നത്... തെരുവില്‍ തിമിര്‍ത്ത് ആരാധകര്‍ (വീഡിയോ)

'പൃഥ്വിരാജിന്റെ കണ്ണിലെ ആത്മവിശ്വാസം നജീബിന് ചേരില്ല, കുറയ്‌ക്കാൻ ബോധപൂർവം ശ്രമിച്ചിരുന്നു'

കനത്ത മഴയില്‍ പള്ളി സെമിത്തേരിയുടെ ചുറ്റുമതില്‍ തകര്‍ന്നു, മൃതദേഹം പെട്ടിയോടെ പുറത്ത്

ജിഷ കൊലപാതകം: വധശിക്ഷയ്ക്കെതിരെ പ്രതിയുടെ അപ്പീലിൽ നാളെ വിധി