കേരളം

കോല്‍ക്കളി വേദിയില്‍ തെന്നിവീണ് മത്സരാര്‍ഥിക്ക് പരിക്ക്; സ്‌കൂള്‍ കലോത്സവത്തില്‍ പ്രതിഷേധം; മത്സരം നിര്‍ത്തിവച്ചു

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്:  സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍
കോല്‍ക്കളി വേദിയില്‍ മത്സരത്തിനിടെ വിദ്യാര്‍ഥി കാല്‍തെറ്റിവീണതിനെ തുടര്‍ന്ന് പ്രതിഷേധം. ഹൈസ്‌കൂള്‍ വിഭാഗം കോല്‍ക്കളി വേദിയിലാണ് വിദ്യാര്‍ഥി തെന്നിവീണത്. വിദ്യാര്‍ഥിയുടെ കൈയ്ക്ക് ക്ഷതമേറ്റിട്ടുണ്ട്. പരിക്കേറ്റ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. 

വേദിയിലെ കാര്‍പെറ്റ് മാറ്റാത്തതാണ് അപകടത്തിന് കാരണമായതെന്നാണ് മത്സരാര്‍ഥികളും രക്ഷിതാക്കളും പറയുന്നത്. പെരുമ്പാവൂര്‍ സ്വദേശിയായ അല്‍സുഫീര്‍ എന്ന വിദ്യാര്‍ഥിക്കാണ് പരിക്കേറ്റത്. മത്സരം തുടങ്ങുന്നതിനുമുന്‍പു തന്നെ രക്ഷിതാക്കളും മത്സരാര്‍ഥികളും കാര്‍പെറ്റ് മാറ്റണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിന് അധികൃതര്‍ പരിഹാരം കണ്ടില്ലെന്നും ഇവര്‍ പറയുന്നു. 

അപകടമുണ്ടായതിനെ തുടര്‍ന്ന് രക്ഷിതാക്കളും മത്സരാര്‍ഥികളും പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിഷേധത്തെ തുടര്‍ന്ന് മത്സരം താത്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ