കേരളം

സ്വകാര്യ പ്രാക്ടീസ് നടത്തിയ ഡോക്ടര്‍മാര്‍ക്ക് കൂട്ടസ്ഥലം മാറ്റം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സ്വകാര്യ പ്രാക്ടീസ് നടത്തിയതിന് ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ക്ക് കൂട്ട സ്ഥലം മാറ്റം. ആറ് സീനിയര്‍ ഡോക്ടര്‍മാര്‍ക്കെതിരെയാണ്  മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ആലപ്പുഴ മെഡിക്കല്‍ കോളജില്‍ അടുത്തിടെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മിന്നല്‍ പരിശോധന നടത്തിയിരുന്നു.  ആ സമയത്ത് പല വിഭാഗത്തിലും സീറ്റില്‍ ഡോക്ടര്‍മാര്‍ ഉണ്ടായിരുന്നില്ല. രജിസ്റ്ററും മറ്റും മന്ത്രി പരിശോധിച്ചിരുന്നു. തുടര്‍ന്ന് ഈ ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ചുമതല മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോയിന്‍ ഡയറക്ടര്‍ക്ക് ചുമതല നല്‍കിയിരുന്നു. സന്ദര്‍ശനത്തിനിടെ കണ്ടെത്തിയ അപാകതകള്‍ സംബന്ധിച്ച് ആരോഗ്യമന്ത്രി റിപ്പോര്‍ട്ട് തേടുകയും ചെയ്തു.

റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ആറ് പേരെയും സ്ഥലം മാറ്റി മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ സ്വാകാര്യ പ്രാക്ടീസ് പാടില്ലെന്നാണ് നിയമം. ഈ സാഹചര്യത്തില്‍ ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശനനടപടിയുണ്ടാകുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍