കേരളം

അഞ്ജു ശ്രീയുടെ ആന്തരിക അവയവങ്ങള്‍ ഫോറന്‍സിക് ലാബില്‍ അയക്കും; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന് ലഭിച്ചേക്കും

സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്:  കാസര്‍കോട്ടെ 19 കാരി ഭഷ്യവിഷബാധ മരണത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന് ലഭിച്ചേക്കും. കൂടുതല്‍ വ്യക്തതയ്ക്കായി രാസപരിശോധന നടത്തും. അഞ്ജു ശ്രീയുടെ ആന്തരകികാവയവങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും. യുവതിയെ ചികിത്സിച്ച ആശുപത്രിയില്‍ നിന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് വിവരങ്ങള്‍ ശേഖരിച്ചു. കമ്മീഷന്‍ സര്‍ക്കാരിന് ഇന്ന് നാളെയോ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

അണുബാധ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിച്ചതിനാലാണ് മരണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. എംവി രാമദാസ് അറിയിച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുന്നതോടെ മരണത്തിന്റെ കുടുതല്‍ വിവരങ്ങള്‍ വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഭക്ഷ്യവിഷബാധയുടെ പേരില്‍ല ലൈസന്‍സ് റദ്ദാക്കുന്ന ഹോട്ടലുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും പിന്നീട് ലൈസന്‍സ് അനുവദിക്കില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കാസര്‍കോട്ടെ സംഭവം അന്വേഷിക്കാന്‍ ഭക്ഷ്യസുരക്ഷാ കമ്മീഷനോട് നിര്‍ദേശിച്ചതായും മന്ത്രി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'