കേരളം

'ഒരു മതവിഭാഗത്തെ തീവ്രവാദികളായി ചിത്രീകരിക്കാന്‍ പാടില്ല; സംഘപരിവാര്‍ ബന്ധം പരിശോധിക്കണം'; കലോത്സവ സ്വാഗതഗാന വിവാദത്തില്‍ മുഹമ്മദ് റിയാസ്

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്:  സംസ്ഥാന സ്‌കൂള്‍ കലോത്സവ സ്വാഗതഗാനം തയ്യാറാക്കന്നതില്‍ പങ്കാളികളായവരുടെ താത്പര്യം പരിശോധിക്കണമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. പിന്നണി പ്രവര്‍ത്തകരുടെ സംഘപരിവാര്‍ ബന്ധം അന്വേഷിക്കണം. കലോത്സവത്തില്‍ കലാപ അന്തരീക്ഷം സൃഷ്ടിക്കാന്‍ ബോധപൂര്‍വം ശ്രമം നടന്നോ എന്ന് പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു.

സ്വാഗതഗാനത്തിലെ ആ ദൃശ്യം ഒരു തരത്തിലും അംഗീകരിക്കാന്‍ പറ്റുന്ന രീതിയല്ല. ഒരു പ്രത്യേക മതവിഭാഗത്തെ തീവ്രവാദികളെന്ന് ചിത്രീകരിക്കാനുള്ള ശ്രമം അത് ബോധപൂര്‍വം ചിലര്‍ രാജ്യത്ത് നടത്തുന്നുണ്ട്. അത് ഒരു തരത്തിലും പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ല. കലോത്സവത്തിലുണ്ടായ കാര്യം ഗൗരവമായി പരിശോധിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി തന്നെ പറഞ്ഞിട്ടുണ്ടെന്നും റിയാസ് പറഞ്ഞു. 

ഇതില്‍ പങ്കുകൊണ്ടുവരുടെ താത്പര്യം എന്ത്?.  അത് അവര്‍ ബോധപൂര്‍വം ചെയ്തതാണോ?, സംഘപരിവാര്‍ ബന്ധമുണ്ടോയെന്നതുള്‍പ്പടെ ഗൗരവത്തില്‍ പരിശോധിക്കണം. ബന്ധപ്പെട്ട സബ് കമ്മറ്റിയാണ് ഇവരെ തെരഞ്ഞെടുത്തത്. പരിശോധിച്ച സമയത്ത് ഈ ദൃശ്യം ഉണ്ടായിരുന്നില്ലെന്നും റിയാസ് പറഞ്ഞു.

സ്വാഗതഗാനത്തില്‍ മുസ്ലീം വേഷം ധരിച്ച് തീവ്രവാദിയെ അവതരിപ്പിച്ചതില്‍ മുസ്ലീം ലീഗ് ഉള്‍പ്പടെയുള്ള സംഘടനകള്‍ രംഗത്തുവന്നിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റണ്‍ രാഹുല്‍ റണ്‍', വയനാട്ടില്‍ തോല്‍വി ഉറപ്പായി; പരിഹസിച്ച് ബിജെപി

'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!

'ഇതിനൊക്കെ ഞാന്‍ തന്നെ ധാരാളം'; മരുന്നുവച്ച് സ്വന്തം മുറിവുണക്കി ഒറാങ്ങുട്ടാന്‍; ശാസ്ത്ര കൗതുകം

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി