കേരളം

നിര്‍ത്തിയിട്ട കാറില്‍ അനക്കം; സംശയം തോന്നി നോക്കിയപ്പോള്‍ ഞെട്ടി!, കൂറ്റന്‍ രാജവെമ്പാല

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറിനുള്ളില്‍ നിന്നും രാജവെമ്പാലയെ പിടികൂടി. പാലക്കുഴി ഉണ്ടപ്ലാക്കല്‍ കുഞ്ഞുമോന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറിനുള്ളിലാണ് പാമ്പ് കയറിപ്പറ്റിയത്. മുപ്പത് കിലോയോളം തൂക്കമുള്ള രാജവെമ്പാലയെ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് പുറത്തെടുത്തത്.

കഴിഞ്ഞ രണ്ടു ദിവസമായി കാര്‍ ഉപയോഗിച്ചിരുന്നില്ല. ഇതിനിടെ കാറിനുള്ളില്‍ അനക്കമുള്ളതായി കുഞ്ഞുമോന് സംശയം തോന്നി. തുടര്‍ന്ന് നടത്തിയ പരിശോധയിലാണ് രാജവെമ്പാലയെ കണ്ടെത്തിയത്. 

ഉടന്‍ തന്നെ വിവരം വനംവകുപ്പിനെ അറിയിച്ചു. കാറിന്റെ ഡോര്‍ തുറന്നു വച്ചെങ്കിലും പാമ്പ് പുറത്തിറങ്ങിയില്ല. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കാറിന്റെ മുന്‍ഭാഗത്തു നിന്നും രാജവെമ്പാലയെ പിടികൂടി പുറത്തെത്തിക്കുകയായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

കോമേഡിയന്‍ ശ്യാം രംഗീല നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കും

5 വര്‍ഷം കൊണ്ട് വര്‍ധിച്ചത് 43%; ബിജെപി എംപി മേനക ഗാന്ധിക്ക് 97.17 കോടിയുടെ ആസ്തി

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു