കേരളം

നയനസൂര്യയുടെ ദുരൂഹമരണം:അന്വേഷണം സ്വത്ത് ഇടപാടുകളിലേക്കും; മുറിയില്‍ പുതപ്പ് ചുരുട്ടിയ നിലയില്‍ കണ്ടുവെന്ന് മുന്‍ ഫോറന്‍സിക് മേധാവി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: യുവസംവിധായിക നയനസൂര്യയുടെ ദുരൂഹമരണത്തില്‍, അന്വേഷണം സ്വത്ത് ഇടപാടുകളിലേക്കും. നയനയുടെ പേരില്‍ സ്വത്ത് ഇടപാടുകള്‍ നടന്നിട്ടുണ്ടോയെന്ന് അന്വേഷണ സംഘം പരിശോധിക്കുന്നു. നയനയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും സ്വത്തുവകകളെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. കൊലപാതകമെന്ന സംശയം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ക്രൈംബ്രാഞ്ച് വിശദമായ പരിശോധനയ്‌ക്കൊരുങ്ങുന്നത്. 

നയനയുടെ മരണത്തില്‍ പൊലീസിനെതിരെ ആരോപണവുമായി മുന്‍ ഫോറന്‍സിക് മേധാവി കെ ശശികല രംഗത്തെത്തിയിരുന്നു. ആത്മഹത്യയെന്ന് നിഗമനമുള്ള മൊഴി പൊലീസിന് നല്‍കിയിട്ടില്ല, മറിച്ച് കൊലപാതക സാധ്യത എന്നായിരുന്നു തന്റെ ആദ്യ നിഗമനമെന്ന് ശശികല വെളിപ്പെടുത്തി. 

കൊലപാതകം തന്നെയാണ് ആദ്യ സാധ്യതയായി താന്‍ ചൂണ്ടിക്കാട്ടിയത്. എന്നാലത് ഒഴിവാക്കിയാണ് പൊലീസ് മൊഴി തയ്യാറാക്കിയിട്ടുള്ളത്. സ്വയം ജീവനൊടുക്കുക എന്നത് രണ്ടാമത്തെ സാധ്യത മാത്രമാണെന്നും പറഞ്ഞിരുന്നു. 'സെക്ഷ്വല്‍ അസ്ഫിഷ്യ' എന്ന രോഗാവസ്ഥയെക്കുറിച്ച് താന്‍ തന്നെയാണ് പറഞ്ഞത്. എന്നാലത് അത്യപൂര്‍വമാണെന്നും പറഞ്ഞിരുന്നു. 

കൊലപാതകമാണെന്ന സൂചന കൊണ്ടാണ് മരണം നടന്ന സ്ഥലം സന്ദര്‍ശിച്ചത്. മുറിയില്‍ നയന കിടന്നിരുന്നതായിപ്പറയുന്ന സ്ഥലത്ത് ഒരു പുതപ്പ് ചെറുതായി ചുരുട്ടിയ നിലയില്‍ കണ്ടിരുന്നു. കഴുത്തില്‍ മടക്കിയതുപോലുള്ള ചുളിവും ഉണ്ടായിരുന്നു.

ശരീരത്തിലെ എട്ടു മുറിവുകളും കഴുത്തിലെ നിറവ്യത്യാസം അടക്കമുള്ളവയും വെച്ചാണ് കഴുത്ത് ശക്തമായി ഞെരിഞ്ഞാണ് മരണം സംഭവിച്ചതെന്ന് പറഞ്ഞത്. ആന്തരികാവയവങ്ങളുടെ ക്ഷതവും വിശദമായി പറഞ്ഞുകൊടുത്തെങ്കിലും അത് രേഖപ്പെടുത്തിയ മൊഴിയില്‍ ഇല്ലെന്ന് ശശികല പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി