കേരളം

ആനയിറങ്കൽ ഡാം നീന്തിക്കയറി എത്തി; ഹൈഡൽ ടൂറിസം സെന്ററിൽ അഴിഞ്ഞാടി ചക്കക്കൊമ്പൻ

സമകാലിക മലയാളം ഡെസ്ക്

ഇടുക്കി;  ആനയിറങ്കൽ ഹൈഡൽ ടൂറിസം സെന്ററിൽ കാട്ടാനയുടെ അതിക്രമം. ചക്കക്കൊമ്പൻ എന്ന പേരിലറിയപ്പെടുന്ന ഒറ്റയാനാണ് ടൂറിസം സെന്ററിൽ എത്തി ആഴിഞ്ഞാടിയത്. ഈ സമയത്ത് വിനോദ സഞ്ചാരികൾ പാർക്കിൽ ഉണ്ടായിരുന്നെങ്കിലും വലിയ അപകടം ഒഴിവായി. 

ശനിയാഴ്ച രാവിലെ എട്ടേമുക്കാലോടെയായിരുന്നു സംഭവം. ചിന്നക്കനാൽ ഭാഗത്തു നിന്നും ആനയിറങ്കൽ  ഡാം നീന്തി കയറിയാണ് ചക്കക്കൊമ്പന്‍ എത്തിയത്. കുട്ട വഞ്ചിയും ബോ‍ർഡും ഇരിപ്പിടങ്ങളും മറ്റ് ഉപകരണങ്ങളും ആന നശിപ്പിച്ചു. 

സോളാർ ഫെൻസിംഗ് ഉണ്ടായിരുന്നതിനാലാണ് ആനയ്ക്ക് സഞ്ചാരികളുടെ അടുത്തേക്ക് എത്താൻ സാധിക്കാതിരുന്നത്. ഇതിനാല്‍ ആളപായമുണ്ടായില്ല. സ്ഥലത്തുണ്ടായിരുന്ന വകുപ്പ് വാച്ചർമാർ ശബ്ദം ഉണ്ടാക്കി ആനയെ തുരുത്തി ഓടിക്കുകയായിരുന്നു. പ്രദേശത്ത് മുമ്പും ചക്കക്കൊമ്പൻറെ ആക്രമണമുണ്ടായിട്ടുണ്ട്. ചക്ക സീസണിൽ പ്ലാവുകളിൽ നിന്നും ചക്ക പറിച്ചു തിന്നുന്നതിനാലാണ് ആനക്ക് ഈ പേരു വീണത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ