കേരളം

ഭാര്യയെ തീ കൊളുത്തി കൊന്നു; ഭര്‍ത്താവിന് ജീവപര്യന്തം ശിക്ഷ; 60,000 രൂപ പിഴ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരം ആനാട് സുനിത വധക്കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിന തടവ്. ഭര്‍ത്താവ് ജോയി ആന്റണിയെ (43) ആണ് കോടതി ശിക്ഷിച്ചത്. പ്രതിക്ക് 60,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. 

തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുന്നതിനു വേണ്ടി ഭര്‍ത്താവ് ജോയി ഭാര്യ സുനിതയെ മര്‍ദ്ദിച്ച് ബോധരഹിതയാക്കി, തീവെച്ചു കൊലപ്പെടുത്തി എന്നാണ് കേസ്. 

2013 ആഗസ്റ്റ് മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. സുനിതയും ജോയിയും തമ്മില്‍ വഴക്ക് പതിവായിരുന്നു. സംഭവദിവസം 
വൈകിട്ട് അഞ്ചു മണിയോടെ സുനിതക്ക് വന്ന ഫോണ്‍കോളിനെച്ചൊല്ലി ജോയി വഴക്കിട്ടു. 

തുടര്‍ന്ന് മണ്‍വെട്ടിക്കൈ കൊണ്ട് സുനിതയെ അടിച്ചു. സുനിത ബോധരഹിതയായി വീടിനകത്ത് വീണപ്പോള്‍ വീട്ടില്‍ കരുതിയിരുന്ന മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊല്ലുകയായിരുന്നു.

തുടര്‍ന്ന് മൃതശരീരം മൂന്നുദിവസം വീട്ടിലെ മുറിയില്‍ ഒളിപ്പിച്ച പ്രതി, വസ്ത്രങ്ങളും മറ്റും കത്തിച്ച് കളയുകയും, മൃതശരീരത്തിന്റെ ഭാഗങ്ങള്‍ കക്കൂസിന്റെ സെപ്റ്റിക് ടാങ്കില്‍ ഇട്ടും തെളിവ് നശിപ്പിച്ചു എന്നാണ് പ്രോസിക്യൂഷന്‍ കേസ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത