കേരളം

'മലയാള സിനിമയുടെ ബ്രാന്‍ഡ് അംബാസഡർ', അടൂർ ലോകം കണ്ട മികച്ച സംവിധായകനെന്ന് മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം; കെആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ജാതി വിവേചനം വലിയ വിവാദമായിരിക്കെ അടൂര്‍ ഗോപാലകൃഷ്നെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോകം കണ്ട മികച്ച സംവിധായകനാണ് അടൂർ എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ദേശാഭിമാനിയുടെ 80ാം വാര്‍ഷികാഘോഷ ചടങ്ങിലാണ് മുഖ്യമന്ത്രിയുടെ പ്രശംസ. 

അന്തര്‍ദേശീയ രംഗത്തെ മലയാള സിനിമയുടെ ബ്രാന്‍ഡ് അംബാസഡറാണ് അടൂര്‍. സിനിമയോട് അദ്ദേഹത്തിന് എന്നും അടങ്ങാത്ത അഭിനിവേശമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിനിടെ മാധ്യമങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി അടൂർ രം​ഗത്തെത്തി. മാധ്യമങ്ങൾ സൃഷ്ടിക്കുന്ന വാർത്തകൾ ജനം വിശ്വസിക്കുന്ന കാലമാണ് എന്നായിരുന്നു അടൂർ പറഞ്ഞത്. 

 2022ലെ ദേശാഭിമാനി പുരസ്കാരം പിണറായി വിജയൻ അടൂരിന് സമ്മാനിച്ചു. ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനക്കാണ് പുരസ്‌കാരം. ഫലകവും 2 ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. 

കെ ആര്‍ നാരായണന്‍ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടില്‍ ജാതി വിവേചനം നടക്കുന്നു എന്ന ആക്ഷേപം ചെയർമാനായ അടൂര്‍ തള്ളിയിരുന്നു. എനിക്ക് അതു മനസ്സിലായിട്ടില്ല. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടില്‍ ജാതിക്ക് ഒരു സ്ഥാനവും ഇല്ലെന്നും അടൂര്‍ പറഞ്ഞു. ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ തികഞ്ഞ പ്രൊഫഷണലായ വ്യക്തിയാണ്. പ്രൊഫഷണലായ ഒരു വ്യക്തിക്ക് ഒരുവിഭാഗം വിദ്യാര്‍ത്ഥികളോട് എങ്ങനെ വിവേചനപരമായി പെരുമാറാനാകും?. തികച്ചും തെറ്റായ ആരോപണമാണിത്. എസ് സി എസ് ടി കമ്മീഷന്‍ പരിശോധിച്ച്, ആരോപണം തെറ്റാണെന്ന് പറഞ്ഞിട്ടുണ്ടെന്ന് അടൂര്‍ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

സേ പരീക്ഷ മെയ് 28 മുതല്‍ ജൂണ്‍ ആറ് വരെ; ജൂണ്‍ ആദ്യവാരം സര്‍ട്ടിഫിക്കറ്റുകള്‍ ഡിജി ലോക്കറില്‍

പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് കോണ്‍ഗ്രസ്; സര്‍ക്കാരിന് യാതൊരു പ്രതിസന്ധിയുമില്ലെന്ന് ഹരിയാന മുഖ്യമന്ത്രി

ലിവ് ഇന്‍ ബന്ധം ഇറക്കുമതി ആശയം, ഇന്ത്യന്‍ സംസ്‌കാരത്തിന് കളങ്കം: ഹൈക്കോടതി

ഓസ്‌ട്രേലിയന്‍ സ്റ്റുഡന്റ് വിസ വ്യവസ്ഥയില്‍ മാറ്റം; സേവിങ്‌സ് നിക്ഷേപം 16ലക്ഷം വേണം