കേരളം

ബ്രേക്ക് ചവിട്ടി; ട്രെയ്‌ലറിന്റെ കാബിന്‍ പൊളിച്ചു കമ്പി തുളഞ്ഞു കയറി, നാലുപേര്‍ക്ക് പരിക്ക്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കമ്പി കയറ്റി വന്ന ട്രെയ്ലര്‍ ബ്രേക്ക് ചവിട്ടിയപ്പോള്‍ കമ്പി കാബിനിലേക്ക് തുളച്ചുകയറി ഡ്രൈവറടക്കം നാലുപേര്‍ക്ക് ഗുരുതര പരിക്ക്. ബുധനാഴ്ച രാത്രി എട്ടരയോടെ ദേശീയപാത 66-ല്‍ വരാപ്പുഴ ഗോപിക റീജന്‍സിക്ക് സമീപത്താണ് സംഭവം. മറ്റൊരു വാഹനത്തെ മറികടന്നുവന്ന കാറില്‍ ഇടിക്കാതിരിക്കാന്‍ ട്രെയ്ലര്‍ പെട്ടെന്ന് ബ്രേക്ക് ചവിട്ടുകയായിരുന്നു. 

ഈ സമയം കമ്പികള്‍ ശക്തിയോടെ വന്നിടിച്ചതിനെ തുടര്‍ന്ന് കാബിന്‍ ഭാഗം ചളുങ്ങുകയും ഏതാനും കമ്പികള്‍ തുളച്ച് മറുവശത്ത് എത്തുകയും ചെയ്തു. ഞെരുങ്ങിപ്പോയ നാലുപേരില്‍ ചിലരുടെ ശരീരത്തില്‍ കമ്പി കുത്തിക്കയറി. നാട്ടുകാരും പൊലീസും ചേര്‍ന്ന് കാബിന്‍ പൊളിച്ച് പുറത്തെടുത്ത ഇവരെ ചേരാനല്ലൂര്‍ ആസ്റ്റര്‍ മെഡ്സിറ്റിയില്‍ പ്രവേശിപ്പിച്ചു. ഒരാളുടെ തലയുടെ ഭാഗത്താണ് കമ്പി തുളച്ചുകയറിയത്.

ദേശീയപാത നിര്‍മാണത്തിനായി വള്ളുവള്ളി ഭാഗത്തേക്ക് കമ്പിയുമായി പോകുമ്പോഴാണ് അപകടമുണ്ടായത്. കരാറുകാരായ ഓറിയന്റല്‍ കണ്‍സ്ട്രക്ഷന്റെ അതിഥി തൊഴിലാളികളാണ് അപകടത്തില്‍ പെട്ടത്.

ട്രെയ്ലറില്‍നിന്ന് കമ്പി റോഡിലേക്ക് ചിതറി വീണ് കാല്‍നട യാത്രികര്‍ക്കും നിസ്സാര പരിക്കേറ്റു. ഏലൂരില്‍നിന്ന് ഫയര്‍ഫോഴ്സ് എത്തിയാണ് ട്രെയ്ലറില്‍നിന്ന് കമ്പി മറ്റൊരു വാഹനത്തിലേക്ക് മാറ്റിയത്. റോഡിന്റെ മധ്യഭാഗത്തുണ്ടായ അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷ ഫലം ഇന്ന് ; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

വേനല്‍മഴ കനക്കുന്നു; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നു ജില്ലകളില്‍ ഉഷ്ണ തരംഗ മുന്നറിയിപ്പ്

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'