കേരളം

പ്രസവവേദനയെത്തുടർന്ന് ബോധരഹിതയായി വീണു; വീടിന്റെ ഹാളിൽ കുഞ്ഞിന് ജന്മം നൽകി യുവതി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം; പ്രസവവേദനയെ തുടർന്ന് ബോധരഹിതയായി വീണ യുവതി വീടിൻ്റെ ഹാളിൽ കുഞ്ഞിന് ജന്മം നൽകി. നെയ്യാറ്റിൻകര അമരവിള  മാങ്കോട്ടുകോണം സ്വദേശിനിയായ 32 കാരിയാണ് ആണ് വീട്ടിൽ ആൺ കുഞ്ഞിന് ജന്മം നൽകിയത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് എത്തിയ 108 ആംബുലൻസിൽ അമ്മയേയും കുഞ്ഞിനേയും ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. 

ശനിയാഴ്ച പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം. ഭർത്താവ് ജോലിക്ക് പോയതിനാൽ സംഭവ സമയം യുവതിയുടെ മറ്റ് രണ്ടു കുട്ടികൾ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. പ്രസവവേദനയെ തുടർന്ന് അയൽവാസികളെ വിവരം അറിയിക്കാൻ തുടങ്ങവെയാണ് യുവതി ബോധരഹിതയായത്. കുട്ടികളുടെ നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികൾ ഉടൻ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

 കൺട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ കനിവ് 108 ആംബുലൻസിന് കൈമാറി. ആംബുലൻസ് പൈലറ്റ് കിരൺ യൂ എസ്, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ അജീഷ് രാജ് ടി എന്നിവർ ഉടൻ സ്ഥലത്തെത്തി. വീടിനുള്ളിൽ പ്രസവിച്ച നിലയിലായിരുന്നു യുവതി. അജീഷ് രാജ് അമ്മയും കുഞ്ഞുമായുള്ള പൊക്കിൾകൊടി ബന്ധം വേർപ്പെടുത്തി ഇരുവർക്കും വേണ്ട പ്രഥമ ശുശ്രൂഷ നൽകി. തുടർന്ന് ആംബുലൻസിലേക്ക് മാറ്റിയ ഇരുവരെയും നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി