കേരളം

ചികിത്സയ്ക്ക് പണം കണ്ടെത്തിയത് നാട്ടുകാർ പിരിവിട്ട്; ഇന്ന് ഒരു കോടിയുടെ ഭാ​ഗ്യശാലി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി; അഖിലേഷിന്റേയും കുമാരിയുടേയും ദുരിതജീവിതം അവസാനിക്കുന്നു. മാസങ്ങളോളം ആശുപത്രിയിൽ കഴിയുമ്പോൾ ചികിത്സിക്കാൻ പണമില്ലാതെ നട്ടോട്ടമോടുകയായിരുന്നു ഇവർ. അവസാനം നാട്ടുകാരുടെ കാരുണ്യത്തിലാണ് ചികിത്സാ ചെലവ് കണ്ടെത്തിയത്. എന്നാൽ ഒറ്റ ദിവസം കൊണ്ട് ഇവരുടെ ജീവിതം മാറി. ഇന്ന് ഒരു കോടി രൂപയുടെ ഭാ​ഗ്യശാലിയാണ് അഖിലേഷ്.

ക്രിസ്മസ് – പുതുവത്സര ബംപർ ലോട്ടറി രണ്ടാം സമ്മാനമായ ഒരു കോടി രൂപ കിട്ടിയത് വൈക്കം പുത്തൻവീട്ടിൽ കരയിൽ അഖിലേഷിനാണ് (59). 2018ൽ പക്ഷാഘാതം സംഭവിച്ച് 3 മാസം അഖിലേഷ് ആശുപത്രിയിലായിരുന്നു. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.കെ.ഹരികുമാറിന്റെ നേതൃത്വത്തിൽ നാട്ടുകാരുടെയും ആശുപത്രി അധികൃതരുടെയും സഹായത്തോടെ ചികിത്സയ്ക്കുള്ള പണം കണ്ടെത്തുകയായിരുന്നു.

ഇൻഡോ അമേരിക്കൻ ആശുപത്രി ജീവനക്കാരനായ അഖിലേഷിന് സ്വന്തമായി വീടുപോലുമില്ല. വാടകവീട്ടിൽ കഴിയുന്ന ഇവർ ലൈഫ് പദ്ധതിയിൽ സർക്കാരിന്റെ നാലു ലക്ഷം രൂപ സഹായത്തിനുള്ള കാത്തിരിപ്പിലായിരുന്നു. എന്നാൽ വല്ലപ്പോഴും മാത്രം എടുക്കാറുള്ള ലോട്ടറിയിലൂടെ ഇവരെ ഭാ​ഗ്യ​ദേവത കനിഞ്ഞിരിക്കുകയാണ്. വൈക്കം വടക്കേനട സ്കൂളിനു മുൻവശം ലോട്ടറി വ്യാപാരം നടത്തുന്ന ഇന്ദുവിന്റെ കയ്യിൽനിന്നു വാങ്ങിയ ടിക്കറ്റാണു ഭാഗ്യം സമ്മാനിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

അഭ്യൂഹങ്ങള്‍ക്ക് വിരാമം, അര്‍വിന്ദര്‍ സിങ് ലവ്‌ലി ബിജെപിയില്‍ ചേര്‍ന്നു

''അക്കേഷ്യ മരങ്ങളില്‍ കയറിയിരുന്നു കിളികള്‍ പ്രഭാതവന്ദനം പാടുന്നു. ഒരു കൂട്ടം ജിറാഫുകള്‍ പുള്ളിക്കൊടികളുയര്‍ത്തി ജാഥ തുടങ്ങി''

ബസ് ഓടിച്ചത് യദു തന്നെ; ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് റോഷ്ന

ദിവസേന 40 ടെസ്റ്റുകള്‍, പഴക്കമുള്ള വാഹനങ്ങള്‍ മാറ്റാന്‍ സമയം അനുവദിച്ചു, ഉത്തരവിറക്കി ഗതാഗതവകുപ്പ്