കേരളം

രേഖകളില്ലാതെ കാറില്‍ കടത്തിയ 2.20 കോടി രൂപ പിടികൂടി; വാളയാറില്‍ രണ്ടുപേര്‍ കസ്റ്റഡിയില്‍

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്:  രേഖകളില്ലാതെ കാറില്‍ കടത്തിയ 2.20 കോടി രൂപ വാഹനപരിശോധനയില്‍ പിടികൂടി. വാളയാര്‍ ചെക്ക് പോസ്റ്റിലെ പരിശോധനയില്‍ നിന്നാണ് വലിയ തുക കണ്ടെടുത്തത്. ഇന്ന് രാവിലെയായിരുന്നു സംഭവം. കോയമ്പത്തൂര്‍ സ്വദേശികളായ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മോഹന്‍ കൃഷ്ണ ഗുപ്ത, വെങ്കിടേഷ് എന്നിവരാണ് പിടിയിലായത്.

സ്വര്‍ണവ്യാപാരത്തിനായി തൃശൂരിലേക്ക് കൊണ്ടുവന്ന പണമെന്നാണ് പ്രതികള്‍ പൊലീസിന് നല്‍കിയ മൊഴി. കൂടാതെ ഒരു മാസത്തിനിടെ ഇത്തരത്തില്‍ നാലുതവണ പണം കൊണ്ടുവന്നതായി പ്രതികള്‍ പൊലീസിനോട് പറഞ്ഞു. കുഴല്‍പ്പണക്കടത്താണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 

ഇവരുടെ കൈവശം പണത്തിന്റെ രേഖകള്‍ ഒന്നുമില്ലായിരുന്നെന്ന് പൊലീസ് പറഞ്ഞു. രാവിലെ നടത്തിയ പരിശോധനയിലാണ് ഇത്രയും വലിയ തുക കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ