കേരളം

ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനം; തടയാന്‍ ബിജെപി, തലസ്ഥാനത്ത് സംഘര്‍ഷം

സമകാലിക മലയാളം ഡെസ്ക്

'
 

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി ' ഇന്ത്യ; ദ മോദി ക്വസ്റ്റിയന്‍' പ്രദര്‍ശനത്തിനിടെ തിരുവനന്തപുരത്ത് സംഘര്‍ഷം. പൂജപ്പുരയില്‍ ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ നടന്ന പ്രദര്‍ശനം തടയനായി ബിജെപി പ്രവര്‍ത്തകര്‍ തള്ളിക്കയറി. തുടര്‍ന്ന് പ്രവര്‍ത്തകകും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. 

ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ആറുവട്ടം ജലപീരങ്കി പ്രയോഗിച്ചു. പിരിഞ്ഞു പോകാന്‍ കൂട്ടാക്കാതെ ബിജെപി പ്രവര്‍ത്തകര്‍ ഇപ്പോഴും പ്രദേശത്ത് കൂടിനില്‍ക്കുകയാണ്. 

അതേസമയം, വനിതാ പ്രവര്‍ത്തകരെ ഉള്‍പ്പെടെ പൊലീസ് ക്രൂരമായി മര്‍ദിച്ചെന്ന് ബിജെപി ജില്ലാ അധ്യക്ഷന്‍ വിവി രാജേഷ് ആരോപിച്ചു. ബിബിസി ഡോക്യുമെന്ററി രാജ്യദ്രോഹമാണെന്നും എവിടെ പ്രദര്‍ശിപ്പിച്ചാലും തടയുമെന്നും വിവി രാജേഷ് പറഞ്ഞു. 

മാനവീയം വീഥിയില്‍ യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രദര്‍ശനത്തില്‍ തള്ളിക്കയറാന്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ശ്രമം നടത്തി. ഇരുകൂട്ടരും മുഖാമുഖം വന്നതോടെ, പൊലീസ് യുവമോര്‍ച്ച പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കി. ശേഷം ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു. കൊച്ചിയില്‍ കാലടി സര്‍വകലാശാലയിലും പ്രദര്‍ശനത്തിന് നേരെ പ്രതിഷേധമുണ്ടായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ