കേരളം

'എഴുതിവച്ചോളൂ,.. പത്തുവര്‍ഷത്തിനുള്ളില്‍ കേരളത്തിലെ ആഭ്യന്തരമന്ത്രിയാകുന്ന ആളാണിത്'

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പികെ ഫിറോസ് പത്തുവര്‍ഷത്തിനുള്ളില്‍ കേരളത്തിലെ ആഭ്യന്തരമന്ത്രിയാകുമെന്ന് നടന്‍ ഹരീഷ് പേരടി. സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസിനെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചതിന് പിന്നാലെയാണ് സാമൂഹിക മാധ്യമങ്ങളില്‍ നടന്‍ പിന്തുണയമായി എത്തിയത്.

'എഴുതി വെച്ചോളു ...പത്ത് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ ആഭ്യന്തര മന്ത്രിയാവാനുള്ള ആളുടെ ഫോട്ടോയാണിത്...പേര്..പികെ ഫിറോസ്..ഫിറോസിന് മുന്‍കൂര്‍ അഭിവാദ്യങ്ങള്‍'-  എന്ന് ഹരീഷ് സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.

തിങ്കളാഴ്ച ഉച്ചയോടെയാണ് കന്റോണ്‍മെന്റ് പൊലീസ് പികെ ഫിറോസിനെ അറസ്റ്റ് ചെയ്തത്്. പൊലീസീനെ അതിക്രമിച്ചു. പൊതു-സ്വകാര്യമുതല്‍ നശിപ്പിച്ചു. ഗതാഗത തടസമുണ്ടാക്കി എന്നതുള്‍പ്പടെ ജാമ്യമില്ലാവകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തത്. ഫിറോസിനെ 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. 75,000 രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. ഈ തുക അറസ്റ്റിലായവര്‍ കെട്ടിവച്ചാലേ ജാമ്യം ലഭിക്കൂ. അറസ്റ്റ് രാഷ്ട്രീയപകപ്പോക്കലാണെന്നും സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്നും പികെ ഫിറോസ് പ്രതികരിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ