കേരളം

സുനാമി ഇറച്ചി: ഒരാള്‍ കൂടി പിടിയില്‍; ജുനൈസിനെതിരെ മനഃപ്പൂര്‍വം വിഷവസ്തു കഴിപ്പിച്ചെന്ന വകുപ്പ് ചുമത്തി; വാങ്ങിയത് പഴകിയതെന്ന് അറിഞ്ഞുകൊണ്ടെന്ന് മൊഴി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കളമശ്ശേരിയില്‍ സുനാമി ഇറച്ചി പിടികൂടിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. മുഖ്യപ്രതി ജുനൈസിന്റെ സഹായി മണ്ണാര്‍ക്കാട് സ്വദേശി നിസാബ് ആണ് പിടിയിലായത്. കേസിലെ മുഖ്യപ്രതിയായ പാലക്കാട് മണ്ണാര്‍കാട് ഒതുക്കും പുറത്തു വീട്ടില്‍ ജുനൈസിനെ പൊന്നാനിയില്‍ നിന്നാണ് കഴിഞ്ഞദിവസം കളമശ്ശേരി പൊലീസ് പിടികൂടിയത്. 

തുടര്‍ന്ന് കൊച്ചിയിലെത്തിച്ച ജുനൈസിന്റെ അറസ്റ്റ് രേഖപ്പെടുത്തി.  പഴയതാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ്  ഇറച്ചി കൊണ്ടുവന്നതും സൂക്ഷിച്ചതുമെന്നാണ് ജുനൈസ് പൊലീസിന് മൊഴി നല്‍കിയത്. കൊച്ചിയില്‍ 50 കടകളുമായി ഇടപാട് നടത്തിയിട്ടുണ്ട്. വീട്ടില്‍ നിന്ന് പിടികൂടിയ ബില്ലുകളിലുള്ള കടകളുമായി ഇടപാട് നടത്തിയിട്ടുണ്ടെന്നും പൊലീസിനോട് സമ്മതിച്ചു. 

തമിഴ്‌നാട്ടിലെ പൊള്ളാച്ചിയില്‍ നിന്നുള്‍പ്പെടെ ഇറച്ചി എത്തിച്ചിരുന്നു. വിലക്കുറവിലാണ് ഇറച്ചി നല്‍കിയിരുന്നതെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. ജുനൈസിനെതിരെ മനഃപ്പൂര്‍വം അപായപ്പെടുത്താന്‍ വിഷവസ്തു കഴിപ്പിച്ചെന്ന വകുപ്പ് ചുമത്തിയിട്ടുണ്ട്. പത്തുവര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന ഐപിസി സെക്ഷന്‍ 328 വകുപ്പു പ്രകാരമാണ് ജുനൈസിനെ അറസ്റ്റു ചെയ്തത്. 

നിശ്ചിത താപനിലയ്ക്കും മുകളില്‍ മാംസം സൂക്ഷിച്ചാല്‍ ബാക്ടീരിയ പ്രവര്‍ത്തിച്ച് വിഷമായി മാറും. ഇതു കണക്കിലെടുത്താണ് 328 വകുപ്പു ചുമത്തിയത്. ജുനൈസിന്റെ കൈപ്പടമുകളിലെ മാംസ സംഭരണ, വിതരണ കേന്ദ്രത്തില്‍ നിന്ന് 515 കിലോ അഴുകിയ മാംസമാണ് പിടിച്ചെടുത്തത്. ഇയാളുടെ വാടക വീട്ടില്‍ നിന്നും 49 ഹോട്ടലുകളുടെ ബില്ലുകള്‍ നഗരസഭയ്ക്ക് ലഭിച്ചു. പിന്നീട് പൊലീസ് പരിശോധനയില്‍ 55 ഹോട്ടലുകളുടെ ബില്ലുകള്‍ കൂടി പിടിച്ചെടുത്തിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത