കേരളം

പിതാവിന്റെ മൃതദേഹം മറവുചെയ്യാന്‍ കുഴിയെടുക്കുന്നതിനിടെ കാട്ടാനയുടെ ആക്രമണം; സഹോദരങ്ങള്‍ക്ക് ഗുരുതര പരിക്ക്

സമകാലിക മലയാളം ഡെസ്ക്

ബത്തേരി: വയനാട് ചേകാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സഹോദരങ്ങള്‍ക്ക് പരിക്ക്. കാട്ടിനകത്തെ ശ്മശാനത്തില്‍ കുഴിയെടുത്തുകൊണ്ടിരുന്ന വിലങ്ങാടി കോളനിയിലെ ബാലന്‍, സഹോദരന്‍ സുകുമാരന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം.

ആദിവാസി വിഭാഗത്തില്‍പ്പെട്ട ഇവരുടെ അച്ഛന്‍ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. കാട്ടിനുള്ളിലാണ് ഇവരുടെ ശ്മശാനം. സംസ്‌കാര നടപടികളുമായി ബന്ധപ്പെട്ട് കാട്ടിനുള്ളില്‍ കുഴിയെടുക്കുന്നതിനിടെയാണ് സഹോദരങ്ങളായ ഇരുവരെയും കാട്ടാന ആക്രമിച്ചത്. ആക്രമണത്തില്‍ ഇരുവര്‍ക്കും സാരമായി പരിക്കേറ്റു. 

ഇരുവരെയും മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ അപകടനില തരണം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം

ആളെ കൊല്ലും ചെടികള്‍

''അമ്പതോളം പേരുടെ സംഘം വളഞ്ഞു; പിന്നെ ഇടിയായിരുന്നു. ക്യാമറ നെഞ്ചോട് ചേര്‍ത്തുപിടിച്ച് നിന്നെങ്കിലും ക്യാമറയോട് ചേര്‍ത്ത് ഇടിച്ചു''

തെരഞ്ഞെടുപ്പിന് മുമ്പ് കെജരിവാള്‍ പുറത്തേക്ക്? , ഇടക്കാല ജാമ്യം നല്‍കുന്നത് പരിഗണിച്ചേക്കുമെന്ന് സുപ്രീംകോടതി