കേരളം

ഇന്ത്യ ലോകനേതാവ് ആകുമ്പോള്‍ ചിലര്‍ക്ക് നിരാശ; ബിബിസി ഡോക്യുമെന്ററിയില്‍ ഗവര്‍ണര്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി വിവാദത്തില്‍ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സുപ്രീംകോടതി വിധിയേക്കാള്‍ ബിബിസിയെ മാനിക്കുന്നവര്‍ക്ക് അതാവാമെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. ഇന്ത്യ ലോക നേതാവായി മാറുമ്പോള്‍ ചിലര്‍ക്ക് നിരാശയുണ്ടാകാമെന്നും ആരിഫ് മുഹമ്മദ് ഖാന്‍ കൂട്ടിച്ചേര്‍ത്തു. 

സുപ്രീം കോടതി വിധികളെക്കാള്‍ ബിബിസി അഭിപ്രായങ്ങളെ മാനിക്കുന്നവര്‍ക്ക് അതാവാം. ലോക നേതാവായി ഇന്ത്യ മാറുമ്പോള്‍ ചിലര്‍ക്ക് നിരാശയുണ്ടാകാം.  ഇന്ത്യ കഷ്ണങ്ങള്‍ ആയി കാണാന്‍ അവര്‍ക്ക് ആഗ്രഹം ഉണ്ടാകും. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വിലയുണ്ട്. പക്ഷേ ഡോക്യുമെന്ററി ഇറങ്ങിയ സമയം പരിശോധിക്കണം. ജി 20 അധ്യക്ഷസ്ഥാനം ഇന്ത്യ ഏറ്റെടുത്തതില്‍ ഉള്ള രോഷമാണ് ചിലര്‍ക്ക്. ഭിന്നിപ്പ് ഉണ്ടാക്കാന്‍ ഉള്ള നീക്കമാണ് ഡോക്യുമെന്ററിക്ക് പിന്നില്‍. ഇന്ത്യന്‍ വംശജന്‍ പ്രധാനമന്ത്രിയായപ്പോള്‍ പോലും ചിലര്‍ അസഹിഷ്ണുത കാണിച്ചു.- അദ്ദേഹം പറഞ്ഞു.

സര്‍വകലാശാല ഭേഗദതി ബില്‍ രാജ്ഭവന്‍ രാഷ്ട്രപതിക്ക് അയക്കുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. തനിക്ക് മുന്നില്‍ നിലവില്‍ മറ്റു വഴികളില്ല. കണ്‍കറന്റ് ലിസ്റ്റില്‍ ഇല്ലായിരുന്നെങ്കില്‍ ഒപ്പിടുമായിരിന്നു. സര്‍ക്കാരുമായി ഒരു പോരിന് ഇല്ല. തെറ്റുകള്‍ ചോദ്യം ചെയ്യാന്‍ താന്‍ പ്രതിപക്ഷ നേതാവുമല്ല. തെറ്റുകള്‍ ആരും ചോദ്യം ചെയ്യുന്നതായി കാണുന്നില്ല.- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എന്തിന് കെജരിവാളിനെ അറസ്റ്റ് ചെയ്തു? ഇഡിയോട് വിശദീകരണം ചോദിച്ച് സുപ്രീംകോടതി

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

''ഇവിടം നിറയെ കാടല്ലേ, കാട്ടില്‍ നിറയെ ജിറാഫല്ലേ. വഴിയില്‍ നിറയെ കടയല്ലേ? ഹക്കുണ മത്താത്ത''

രം​ഗണ്ണന്റെയും പിള്ളരുടെയും 'അർമ്മാദം'; ആവേശത്തിലെ പുതിയ വിഡിയോ ​ഗാനം പുറത്ത്

കൊല്ലത്ത് ഇടിമിന്നലേറ്റ് 65കാരന്‍ മരിച്ചു, ഒരാള്‍ക്ക് പരിക്ക്