കേരളം

'ഉദ്യോഗസ്ഥര്‍ വലിയ തീരുമാനങ്ങള്‍ എടുക്കരുത്, സര്‍ക്കാരും മുന്നണിയുമുണ്ട്'; ചീഫ് സെക്രട്ടറിക്കെതിരെ റവന്യൂ മന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഭവന നിര്‍മാണ ബോര്‍ഡ് നിര്‍ത്തലാക്കാനുള്ള നിര്‍ദേശത്തില്‍ മന്ത്രിസഭാ യോഗത്തില്‍ അതൃപ്തി അറിയിച്ച് റവന്യൂ മന്ത്രി കെ രാജന്‍. മന്ത്രിസഭാ യോഗത്തില്‍ ചീഫ് സെക്രട്ടറിയെ റവന്യൂ മന്ത്രി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.

കഴിഞ്ഞദിവസം ഭവനനിര്‍മാണ ബോര്‍ഡ് നിര്‍ത്തലാക്കാവുന്നതാണ് എന്ന് കാണിച്ച് ചീഫ് സെക്രട്ടറി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് മന്ത്രിസഭാ യോഗത്തില്‍ റവന്യൂ മന്ത്രി അതൃപ്തി അറിയിച്ചത്. നയപരമായ കാര്യങ്ങളില്‍ തീരുമാനം എടുക്കാന്‍ സര്‍ക്കാരും മുന്നണിയുമുണ്ട്. ഇത്തരം കാര്യങ്ങളില്‍ ഉദ്യോഗസ്ഥര്‍ വലിയ തീരുമാനങ്ങള്‍ എടുക്കുന്നത് ശരിയല്ലെന്നും കെ രാജന്‍ വിമര്‍ശിച്ചു.

നിലവില്‍ സിപിഐ കൈകാര്യം ചെയ്യുന്ന വകുപ്പിന് കീഴിലുള്ള ഭവനനിര്‍മാണ ബോര്‍ഡിന് മുന്നില്‍ കാര്യമായ പദ്ധതികളില്ല. കഴിഞ്ഞ കുറെ നാളുകളായി ഭവന നിര്‍മാണ ബോര്‍ഡിന്റെ പ്രവര്‍ത്തനം നിര്‍ജ്ജീവമാണ് എന്നും കാണിച്ചാണ് ചീഫ് സെക്രട്ടറി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയത്. ഇതിലാണ് റവന്യൂ മന്ത്രി അതൃപ്തി അറിയിച്ചത്. പ്രശ്‌നം ചര്‍ച്ച ചെയ്യാമെന്ന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

കള്ളക്കടല്‍ മുന്നറിയിപ്പ്; ഓറഞ്ച് അലര്‍ട്ട്, ബീച്ച് യാത്രയും കടലില്‍ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണം

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം ഇന്ന്

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി