കേരളം

യുവതി കെഎസ്ആര്‍ടിസി ബസിനടിയിലേക്ക് തെറിച്ചുവീണു; മുടി മുറിച്ചെടുത്ത് അത്ഭുതരക്ഷപ്പെടല്‍

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് ചക്രത്തിന്റെ അടിയിലേക്ക് വീണ വീട്ടമ്മ അത്ഭുതകരമായി രക്ഷപ്പെട്ടു. യുവതിയുടെ മുടി ചക്രത്തില്‍ കുടുങ്ങിയതോടെ സമീപത്തെ തട്ടുകടക്കാരന്‍ കത്തികൊണ്ട് മുടി മുറിച്ച് രക്ഷപ്പെടുത്തുകയായിരുന്നു. ഇന്നലെ വൈകിട്ട് 5.30ന് എംസി റോഡില്‍ ചിങ്ങവനം പുത്തന്‍പാലത്തിനടുത്താണു സംഭവം.

ഇത്തിത്താനത്തെ സ്വകാര്യ സ്‌കൂളിന്റെ ബസില്‍ ജീവനക്കാരിയായ കുറിച്ചി സ്വദേശിനി അമ്പിളിയാണ് അപകടത്തില്‍നിന്ന് രക്ഷപ്പെട്ടത്. സ്‌കൂള്‍ ബസിലെ കുട്ടികളെ റോഡിനു കുറുകെ കടത്തിവിട്ടതിനു ശേഷം തിരികെ പോകുകയായിരുന്ന അമ്പിളി, കെഎസ്ആര്‍ടിസി ബസ് വരുന്നതുകണ്ട് വെപ്രാളപ്പെട്ടു. തുടര്‍ന്ന് കാല്‍ വഴുതി അടിയിലേക്കു വീഴുകയായിരുന്നു നാട്ടുകാര്‍ പറയുന്നു.

ഡ്രൈവര്‍ വണ്ടി വെട്ടിച്ച് നിര്‍ത്തിയതിനാല്‍ ബസ് തലയില്‍ കയറാതെ അമ്പിളി രക്ഷപ്പെട്ടു. എന്നാല്‍, മുടി ടയറിന്റെ ഇടയില്‍ കുടുങ്ങി. സമീപത്തു തട്ടുകട നടത്തുന്ന കൃഷ്ണന്‍ ഓടിയെത്തി കയ്യിലുണ്ടായിരുന്ന കത്രിക ഉപയോഗിച്ച് മുടി മുറിക്കാന്‍ നോക്കിയെങ്കിലും നടന്നില്ല. പിന്നീട് അടുത്തുള്ള കടയില്‍നിന്ന് കത്തി വാങ്ങി മുടി മുറിച്ച് അമ്പിളിയെ പുറത്തെടുത്തു. നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു. തലയില്‍ ചെറിയ മുറിവുണ്ടായതൊഴിച്ചാല്‍ മറ്റു പരുക്കുകളൊന്നുമില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി

മൂന്ന് പവന്റെ സ്വര്‍ണമാലക്ക് വേണ്ടി അമ്മയെ കഴുത്തുഞെരിച്ചുകൊന്നു; മകന്‍ അറസ്റ്റില്‍

കലാമൂല്യവും വാണിജ്യമൂല്യവും അതിവിദഗ്ധമായി സമന്വയിപ്പിച്ചു, ഹരികുമാര്‍ മലയാള സിനിമയ്ക്ക് തീരാനഷ്ടം: മുഖ്യമന്ത്രി

അമിതവേഗതയിലെത്തിയ മാരുതി കാര്‍ ബൈക്കിടിച്ച് തെറിപ്പിച്ചു,യുവാവ് മരിച്ചു