കേരളം

അമിതമായി കഞ്ഞി വെള്ളം കൊടുത്തു; കണ്ണൂരിൽ രണ്ട് പശുക്കൾ ചത്തു

സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ: അമിതമായി കഞ്ഞി വെള്ളം കുടിച്ച് രണ്ട് പശുക്കൾ ചത്തു. പയ്യന്നൂരിലാണ് സംഭവം. മഠത്തുംപടി ക്ഷേത്ര പരിസരത്തെ ക്ഷീര കർഷകൻ അനിൽ കുമാറിന്റെ രണ്ട് പശുക്കളാണ് ചത്തത്. 

അമിതമായി ചോറും കഞ്ഞി വെള്ളവും നൽകിയതാണ് മരണ കാരണമെന്ന് ഗവ. മൃഗാശുപത്രിയിലെ ഡോക്ടർമാർ പറയുന്നു. കർഷകന്റെ ബാക്കി 13 പശുക്കൾ സുഖം പ്രാപിച്ചുവരുന്നതായും അധികൃ‍തർ വ്യക്തമാക്കി.

ക്ഷേത്രോത്സവത്തിൽ അന്നദാനത്തിന് വേണ്ടി തയാറാക്കിയ ചോറും കഞ്ഞിവെള്ളവും വലിയ അളവിൽ പശുക്കൾക്കു കൊടുത്തതായി അനിൽ പറഞ്ഞു. ഞായറാഴ്ച ഉച്ച മുതൽ തന്നെ പശുക്കൾ അവശതയിലായി. 

മൃഗാശുപത്രിയിലെ ഡോക്ടർമാരെത്തി ചികിത്സ തുടങ്ങിയെങ്കിലും രണ്ട് പശുക്കളെ രക്ഷിക്കാനായില്ല. ഒരെണ്ണം രണ്ട് മാസം ഗർഭിണിയായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഫ്ലാറ്റിലെ ശുചിമുറിയില്‍ രക്തക്കറ, കുഞ്ഞിനെ പൊതിഞ്ഞ പാഴ്സല്‍ കവര്‍ വഴിത്തിരിവായി; 20 കാരി അടക്കം മൂന്നുപേര്‍ കസ്റ്റഡിയില്‍

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

വരുന്നു പള്‍സറിന്റെ 'ബാഹുബലി'; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400

ഹിന്ദുക്കളെ രണ്ടാംതരം പൗരന്‍മാരാക്കി; ബംഗാളില്‍ എന്താണ് സംഭവിക്കുന്നത്?; മമത സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി

'ഞാന്‍ അക്കാര്യം മറന്നു, ചിന്തിച്ചത് സൂപ്പര്‍ ഓവറിനെ കുറിച്ച്'- ത്രില്ലര്‍ ജയത്തില്‍ കമ്മിന്‍സ്