കേരളം

തല 'സ്ഥാനം' മാറാതിരിക്കാൻ; "തല മുഖ്യം ബിഗിലെ.. ഹെൽമെറ്റും", ഉപദേശവുമായി കേരള പൊലീസ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: "തല 'സ്ഥാനം' മാറാതിരിക്കാൻ ഹെൽമെറ്റ് തലയിൽ തന്നെ വെക്കണ"മെന്ന ഉപദേശവുമായി എത്തിയിരിക്കുകയാണ് കേരള പൊലീസ്. എറണാകുളം എംപി ഹൈബി ഈഡന്റെ തലസ്ഥാന മാറ്റ ബിൽ വിവാദമായതിന് പിന്നാലെയാണ് ഈ പ്രാസം ഒപ്പിച്ചുള്ള പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. "തല മുഖ്യം ബിഗിലെ.. ഹെൽമെറ്റും" എന്ന് കുറിച്ചാണ് പോസ്റ്റ് എത്തിയിരിക്കുന്നത്. ഹെൽമെറ്റ് തലയിൽ വയ്ക്കുന്നതിന് പകരം കൈയിൽ തൂക്കിയിട്ടുകൊണ്ട് ബൈക്ക് ഓടിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് ഉപദേശം നൽകിയിരിക്കുന്നത്. 

പോസ്റ്റ് പങ്കുവച്ച് നിമിഷനേരത്തിനുള്ളിൽ സം​ഗതി ശ്രദ്ധനേടി. നിരവധിപ്പേരാണ് കമന്റ് ബോക്സിൽ അഭിപ്രായവുമായി എത്തിയിരിക്കുന്നത്. "ഇത് പോലെ ഒരു പെർഫെക്റ്റ് ട്രോൾ, അതും ഇത്ര നല്ല സന്ദേശം അടങ്ങിയത്, അഭിനന്ദനങ്ങൾ", "ക്യാപ്ഷൻ ഒരു രക്ഷേം ഇല്ല സാറേ... ഇനി കയ്യിൽ ഹെൽമെറ്റ് ഇടില്ല" എന്നുതുടങ്ങി "ഒരു എംപിയെ ഇങ്ങനെയൊക്കെ ട്രോളാമോ?", "നടക്കുന്നവൻ പോലും വെക്കണം.. അത്ര നല്ല റോഡാ...", എന്നിങ്ങനെ നീളുന്നു പോസ്റ്റിലെ കമന്റുകൾ. 

ഇക്കഴിഞ്ഞ മാർച്ചിൽ പാർലമെന്റിൽ അവതരിപ്പിച്ച സ്വകാര്യ ബില്ലിലാണ് കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്തുനിന്ന് കൊച്ചിക്ക് മാറ്റണമെന്ന് ഹൈബി ഈഡൻ എംപി ആവശ്യപ്പെട്ടത്. തുടർന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ അഭിപ്രായം തേടി. ഹൈബി ഈഡന്റെ നിർദ്ദേശത്തെ എതിർത്തുകൊണ്ട്  ഈ നിർദേശം അപ്രായോഗികമാണെന്ന് മുഖ്യമന്ത്രി കേന്ദ്ര സർക്കാരിനെ അറിയിച്ചു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമേഠിയും റായ്ബറേലിയും അടക്കം 49 മണ്ഡലങ്ങള്‍ ബൂത്തിലേക്ക്; ലോക്‌സഭാ തെരഞ്ഞെടുപ്പ് അഞ്ചാം ഘട്ടം ഇന്ന്

12 മണിക്കൂര്‍ പിന്നിട്ടു; റെയ്‌സിക്കായി തിരച്ചില്‍ ഊര്‍ജിതം: അപകട സ്ഥലം കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍

രാജസ്ഥാന്റെ സ്വപ്‌നം മഴയില്‍ ഒലിച്ചു; ഐപിഎല്‍ പ്ലേ ഓഫ് ചിത്രം തെളിഞ്ഞു

അതിതീവ്ര മഴ, കാറ്റ്: ഇന്ന് നാല് ജില്ലകളിൽ റെഡ് അലർട്ട്; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍