കേരളം

പാലാരിവട്ടം പാലം അഴിമതിക്കേസ്; കരാർ കമ്പനി ആർഡിഎസ് പ്രൊജക്ട് കരിമ്പട്ടികയിൽ; വിലക്ക്, എ ക്ലാസ് ലൈസൻസും റദ്ദാക്കി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പാലാരിവട്ടം മേൽപ്പാലം അഴിമതി കേസിൽ കരാർ കമ്പനിയായ ആർഡിഎസ് പ്രൊജക്ടിനു വിലക്കേർപ്പെടുത്തി സർക്കാർ. കമ്പനിയുടെ എ ക്ലാസ് ലൈസൻസും റദ്ദാക്കി. കമ്പനിക്ക് വരുന്ന അഞ്ച് വർഷത്തേക്ക് സർക്കാരിന്റെ ടെണ്ടർ നടപടികളിൽ പങ്കെടുക്കുന്നതിനു വിലക്കേർപ്പെടുത്തി. ബിനാമി പേരിലും നടപടികളിൽ പങ്കെടുക്കാൻ സാധിക്കില്ല. പൊതുമരാമത്ത് സൂപ്രണ്ടിങ് എൻജിനീയറുടേതാണ് നടപടി. 

മേൽപ്പാലം നിർമിക്കുന്നതിൽ കമ്പനിക്ക് വീഴ്ച സംഭവിച്ചിരുന്നു. ബലക്ഷയം കണ്ടെത്തിയതിനെ തുടർന്നു പാലം ഡിഎംആർസിയാണ് ​ഗതാ​ഗത യോ​ഗ്യമാക്കിയത്. 

2014ൽ യുഡിഎഫ് സർക്കാരിന്റെ കാലത്താണ് പാലാരിവട്ടം പാലം നിർമാണത്തിനു അനുമതി നൽകിയത്. അതേ വർഷം സെപ്റ്റബറിൽ പാലത്തിന്റെ പണിയും ആരംഭിച്ചു. 42 കോടി രൂപയായിരുന്നു നിർമാണ ചെലവ്. 2016 ഒക്ടോബറിൽ പാലം പൊതുജനങ്ങൾക്കായി തുറന്നും കൊടുത്തു. 

എന്നാൽ 2017ൽ പാലത്തിന്റെ നിർമാണത്തിൽ അപകാതയുണ്ടെന്നു പരാതി ഉയർന്നു. അന്നത്തെ പൊതുമരാമത്ത് മന്ത്രിയായിരുന്നു ജി സുധാകരൻ അന്വേഷണത്തിനു ഉത്തരവിട്ടു. 2018ൽ പാലത്തിന്റെ പലയിടങ്ങളിലും വിള്ളൽ കണ്ടെത്തി. തുടർന്നു ​ഗതാ​ഗതത്തിന്റെ നിയന്ത്രണം ഏർപ്പെടുത്തി. 

2019ൽ മദ്രാസ് ഐഐടി പാലത്തിന്റെ ബലക്ഷയം സംബന്ധിച്ചു നടത്തിയ പഠനത്തിൽ ​ഗുരുതര വീഴ്ചകൾ കണ്ടെത്തി. പിന്നാലെ സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു. പിന്നാലെ മുൻ പൊതുമാരമത്ത് വകുപ്പു മന്ത്രി ഇബ്രാ​ഹിം കുഞ്ഞിനെ പ്രതി ചേർത്തു. അന്നത്തെ പിഡബ്ല്യുഡി സെക്രട്ടറി ടിഒ സൂരജ് അറസ്റ്റിലുമായി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയ്ക്ക് സസ്‌പെന്‍ഷന്‍

'ഒരാൾ ജീവിതത്തിലേക്ക് കടന്നുവരാൻ പോകുന്നു, കാത്തിരിക്കൂ'; സർപ്രൈസുമായി പ്രഭാസ്

ദീർഘ നേരം മൊബൈലിൽ; 'ടെക് നെക്ക്' ​ഗുരുതരമായാൽ 'സെര്‍വിക്കല്‍ സ്‌പോണ്ടിലോസിസ്', ലക്ഷണങ്ങൾ അറിയാം

ടീം സോളാര്‍ തട്ടിപ്പിന്റെ തുടക്കം