കേരളം

'അടിയന്തര ശസ്ത്രക്രിയ വേണമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നില്ലല്ലോ'; ശിവശങ്കറിന്റെ ജാമ്യ ഹര്‍ജിയില്‍ ഇടപെടാന്‍ വിസ്സമ്മതിച്ച് ഹൈക്കോടതി 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ലൈഫ് മിഷന്‍ കോഴക്കേസില്‍ ഹൈക്കോടതിയില്‍ നല്‍കിയ ഇടക്കാല ജാമ്യാപേക്ഷ പിന്‍വലിച്ച് എം ശിവശങ്കര്‍. ജാമ്യ ഹര്‍ജിയില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ശിവശങ്കറിന്റെ അഭിഭാഷകന്‍ ഹര്‍ജി പിന്‍വലിച്ചത്. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാകണമെന്ന് കാണിച്ചാണ് ഹൈക്കോടതിയെ സമീപിച്ചത്. 

സുപ്രീംകോടതി നിര്‍ദേശപ്രകാരം, ഹര്‍ജിക്കാര്‍ വിചാരണ കോടതിയില്‍ സമീപിച്ചപ്പോള്‍, അടിയന്തര ചികിത്സാ സാഹചര്യമില്ലെന്ന് വിചാരണ കോടതി വ്യക്തമാക്കിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി, വീണ്ടും സുപ്രീംകോടതിയെ സമീപിക്കുകയാണ് വേണ്ടതെന്ന നിലപാടെടുത്തു. 

അടിയന്തര ശസ്ത്രക്രിയ വേണമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നില്ലല്ലോ എന്നും ഹൈക്കോടതി ചോദിച്ചു. മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ സംശയമുണ്ടെന്ന് ഇഡിയുടെ അഭിഭാഷകന്‍ വാദിച്ചു. 

അവസാന പരിഹാരമായാണ് ശസ്ത്രക്രിയ ശുപാര്‍ശ ചെയ്തതെന്നും ശിവശങ്കര്‍ ഏത് നിമിഷവും മരണപ്പെട്ടേക്കാം എന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു. എന്നാല്‍ അത്തരം കാര്യങ്ങള്‍ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ഇല്ലെന്ന് കോടതി നിരീക്ഷിച്ചു. ഇതിന് പിന്നാലെ, സുപ്രീംകോടതിയെ സമീപിക്കാനായി ശിവശങ്കറിന്റെ അഭിഭാഷകന്‍ ഹര്‍ജി പിന്‍വലിക്കുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു