കേരളം

കെഎസ്ആര്‍ടിസി സിഎംഡി സ്ഥാനത്തുനിന്ന് മാറ്റണം; ബിജു പ്രഭാകര്‍ ചീഫ് സെക്രട്ടറിയെ കണ്ടു; അറിയില്ലെന്ന് മന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ സിഎംഡി സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ബിജുപ്രഭാകര്‍ ചീഫ് സെക്രട്ടറിയെ കണ്ടു. കെഎസ്ആര്‍ടിസി നേരിടുന്ന പ്രശ്‌നങ്ങള്‍ ശനിയാഴ്ച വൈകീട്ട് ആറ് മണിക്ക് സാമൂഹിക മാധ്യമത്തിലൂടെ വിശദീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സിഎംഡി സ്ഥാനമൊഴിയുന്നത് സംബന്ധിച്ച വിവരം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. 

കഴിഞ്ഞ ദിവസം ബിജു പ്രഭാകറിന്റെ വസതിയിലേക്ക് ഐഎന്‍ടിയുസി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയിരുന്നു. ഉതുള്‍പ്പടെ തന്നെ വ്യക്തിപരമായി ആക്ഷേപിക്കുന്ന പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്ന് ബിജു പ്രഭാകര്‍ കുറ്റപ്പെടുത്തുന്നു. സിഐടിയു ഉള്‍പ്പടെയുള്ള തൊഴിലാളി സംഘടനകള്‍ കുറ്റം മുഴുവന്‍ തന്റെയും മാനേജ്മെന്റിന്റെയും തലയില്‍ മാത്രമിടുകയാണ്. തൊഴിലാളികളുടെയും സംഘടനകളുടേയും ഭാഗത്തുനിന്ന് വേണ്ടവിധത്തിലുള്ള സഹകരണം ലഭിക്കുന്നില്ലെന്നും ഒരു വിഭാഗം ജീവനക്കാര്‍ തനിക്കെതിരെ കൃത്യമായ അജണ്ടയോടെ പ്രവര്‍ത്തിക്കുന്നതായുമാണ് അദ്ദേഹത്തിന്റെ ആരോപണം. 

കെഎസ്ആര്‍ടിസി ശമ്പളവും പെന്‍ഷനും വൈകുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നിരവധി കേസുകളുണ്ട്. ആ കേസുകളില്‍ സിഎംഡിയേയും മാനേജ്മെന്റിനേയും കോടതി രൂക്ഷമായി വിമര്‍ശിക്കാറുമുണ്ട്. നിരന്തരം ഇത്തരത്തിലുള്ള തിരിച്ചടികളുണ്ടാകുന്നതും സ്ഥാനം ഒഴിയുന്നതിന് പ്രേരിപ്പിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കെഎസ്ആര്‍ടിസിയുടെ സാമ്പത്തിക സ്ഥിതിയുള്‍പ്പടെയുള്ള വസ്തുതകള്‍ സാമൂഹിക മാധ്യമത്തിലൂടെ പങ്കുവയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ

'തെരഞ്ഞെടുപ്പ് ഫണ്ട് ചില മണ്ഡലം പ്രസിഡന്‍റുമാര്‍ മുക്കി, ഒരാളെയും വെറുതെ വിടില്ല'

ചാർളി അമ്മയായി; ആറ് കുഞ്ഞുങ്ങൾ: മൈസൂരുവിലേക്ക് ഓടിയെത്തി രക്ഷിത് ഷെട്ടി: വിഡിയോ

പലതവണ മുഖത്തടിച്ചു; നെഞ്ചിലും അടിവയറ്റിലും ചവിട്ടി; മുറിയിലൂടെ വലിച്ചിഴച്ചു; എഫ്‌ഐആറിലെ വിശദാംശങ്ങള്‍ പുറത്ത്

വര്‍ക്ക് പെര്‍മിറ്റ് കാലാവധി നീട്ടണം, നാടുകടത്തല്‍ ഭീഷണി; കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം, വിഡിയോ