കേരളം

മുഖ്യമന്ത്രിയെ കണ്ട് ഇപി; മുന്നണി കാര്യങ്ങളില്‍ സജീവമാകണമെന്ന് നിര്‍ദേശം, എല്‍ഡിഎഫ് യോഗത്തില്‍ പങ്കെടുക്കും 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സിപിഎം സെമിനാര്‍ ബഹിഷ്‌കരണ വിവാദങ്ങള്‍ക്കിടെ, സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. മുന്നണി പരിപാടികളിലും മറ്റും സജീവമാകണമെന്ന് ഇപിയോട് മുഖ്യമന്ത്രി നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ 22ന് ചേരുന്ന ഇടതുമുന്നണി യോഗത്തില്‍ ഇപി ജയരാജന്‍ പങ്കെടുക്കും.

ഏക സിവില്‍ കോഡിനെതിരെ കോഴിക്കോട് സംഘടിപ്പിച്ച സിപിഎം ദേശീയ സെമിനാറില്‍ ഇപി ജയരാജന്‍ പങ്കെടുക്കാതിരുന്നത് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ ഇപി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. അടുത്തകാലത്തായി പാര്‍ട്ടി പരിപാടികളില്‍ ഇപി ജയരാജന്‍ തുടര്‍ച്ചയായി പങ്കെടുക്കുന്നില്ലെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ തന്നെ ഇക്കാര്യത്തില്‍ പരോക്ഷമായി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. പാര്‍ട്ടി പരിപാടികളില്‍ നേതാക്കള്‍ പങ്കെടുക്കുന്നതിന് ക്ഷണിക്കണമെന്നില്ലെന്നാണ് എം വി ഗോവിന്ദന്റെ വാക്കുകള്‍.

അതിനിടെ സെമിനാറില്‍ പ്രസംഗിക്കുന്നവരുടെ കൂട്ടത്തില്‍ തന്റെ പേരിലായിരുന്നു എന്നാണ് ഇപിയുടെ വിശദീകരണം. അജന്‍ഡ നേരത്തെ തന്നെ നിശ്ചയിച്ചിരുന്നതാണ്. കൂടാതെ ഇന്നലെ മുന്‍കൂട്ടി നിശ്ചയിച്ച മറ്റൊരു പരിപാടി ഉണ്ടായിരുന്നതായും ഇപി പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമേഠിയും റായ്ബറേലിയും അടക്കം 49 മണ്ഡലങ്ങള്‍ ബൂത്തിലേക്ക്; ലോക്‌സഭാ തെരഞ്ഞെടുപ്പ് അഞ്ചാം ഘട്ടം ഇന്ന്

രാജസ്ഥാന്റെ സ്വപ്‌നം മഴയില്‍ ഒലിച്ചു; ഐപിഎല്‍ പ്ലേ ഓഫ് ചിത്രം തെളിഞ്ഞു

അതിതീവ്ര മഴ, കാറ്റ്: ഇന്ന് നാല് ജില്ലകളിൽ റെഡ് അലർട്ട്; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍