കേരളം

'എന്റെ സ്കൂളിലെ കുട്ടികൾക്ക് ഇനി ഹോംവർക്കില്ല, അവർ അച്ഛനേയും അമ്മയേയും കെട്ടിപ്പിടിച്ച് ഉറങ്ങട്ടെ'; ​കെബി ഗണേഷ്കുമാർ

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: താൻ മാനേജരായ സ്കൂളിൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഹോംവർക്ക് ഉണ്ടായിരിക്കില്ലെന്ന് കെബി ഗണേഷ്കുമാർ എംഎൽഎ. കുട്ടികൾക്ക് പുസ്തകം വീട്ടിൽ കൊടുത്തുവിടുന്നതും നിർത്തുകയാണ്. കേരളത്തിലെ പുതിയ വിദ്യാഭ്യാസ പരിഷ്കാരം തന്റെ സ്കൂളിൽനിന്നു തന്നെ തുടങ്ങുകയാണെന്നും ​ഗണേഷ്കുമാർ പറഞ്ഞു. കൊല്ലം വെട്ടിക്കവല ഗ്രാമപഞ്ചായത്തു കുടുംബശ്രീ സിഡിഎസ് വാർഷികാഘോഷ വേദിയിലായിരുന്നു എംഎൽഎയുടെ പ്രഖ്യാപനം.

ഞാൻ മാനേജരായ സ്കൂളിൽ ഇനി എൽകെജി, യുകെജി മുതൽ നാലാം ക്ലാസ് വരെ ഹോം വർക്കുകളില്ല. പുസ്തകങ്ങളും വീട്ടിൽ കൊടുത്തയയ്ക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. കേരളത്തിലെ പുതിയ വിദ്യാഭ്യാസ പരിഷ്കാരം ഞാൻ എന്റെ സ്കൂളിൽനിന്നു തന്നെ തുടങ്ങുകയാണ്. ഭാവിയിൽ അഞ്ച്, ആറ് ക്ലാസുകളിലും ഇത് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘‘നാലാം ക്ലാസ് വരെയുള്ള കുഞ്ഞുങ്ങൾ വീട്ടിൽ വന്നാൽ കളിക്കണം, ടിവി കാണണം, അച്ഛന്റെയും അമ്മയുടെയും നെഞ്ചോടു ചേർന്നു കിടന്ന് കെട്ടിപ്പിടിച്ച് ഉറങ്ങണം, രാവിലെ സ്കൂളിൽ വരണം. ഇനിമുതൽ സ്കൂളിൽ പഠിപ്പിക്കും. ഈ കുഞ്ഞുങ്ങൾക്ക് ഹോംവർക്കില്ല. പുസ്തകം തന്നെ വീട്ടിൽ കൊടുത്തുവിടുന്നത് അവസാനിപ്പിക്കുകയാണ്.- ​ഗണേഷ് കുമാർ പറഞ്ഞു. കുഞ്ഞുങ്ങൾക്ക് അച്ഛനെയും അമ്മയെയും കെട്ടിപ്പിടിക്കാൻ, അവരുടെ വാത്സല്യം ഏറ്റുവാങ്ങാൻ അവസരം ഇല്ലാതാകുമ്പോൾ അവരെ നമ്മെ വൃദ്ധസദനങ്ങളിൽ തള്ളും. അങ്ങനെ തള്ളാതിരിക്കാനാണ് തന്റെ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. 

കുട്ടികൾക്ക് പഠിക്കാനുള്ള സ്കൂളിൽ ഇരുത്തി പഠിപ്പിക്കും എന്നാണ് അദ്ദേഹം പറയുന്നത്. ഒരു കുഞ്ഞിനെ പഠിപ്പിക്കാൻ അധ്യാപകന് വർഷം 1000 മണിക്കൂർ കിട്ടും. അതു പോരേയെന്നും ചോദിച്ചു. 200 ദിവസം 5 മണിക്കൂർ വച്ച് ആകെ 1000 മണിക്കൂർ മതി ഒന്നാം ക്ലാസിൽ പഠിക്കുന്ന കുഞ്ഞിനെ എന്തും പഠിപ്പിക്കാൻ. ആ ആയിരം മണിക്കൂറിൽ കണക്ക് പഠിപ്പിക്കുക, അതിന്റെ വർക്ക് ചെയ്യിക്കുക, വൈകിട്ട് സന്തോഷത്തോടെ വീട്ടിൽ വിടുക .അവർ വീട്ടിൽ ചെന്ന് കളിക്കട്ടെ. അതിന് കുഞ്ഞുങ്ങൾക്ക് കഴിയട്ടെ എന്നുള്ളതുകൊണ്ട് ഇന്നലെ ഞാൻ ആ തീരുമാനം എടുത്ത് സ്റ്റാഫ് മീറ്റിങ്ങിൽ ടീച്ചർമാർക്ക് നിർദ്ദേശവും കൊടുത്തുകഴിഞ്ഞു. ഭാവിയിൽ അഞ്ചിലും ആറിലും ഏഴിലും ഞാൻ ഇതു നടപ്പാക്കും. ഇതിന്റെ വ്യത്യാസം എന്താണെന്ന് നിങ്ങൾ കണ്ടോളൂ. മൂല്യമുള്ള മക്കളുണ്ടാകും.- ​ഗണേഷ് കുമാർ കൂട്ടിച്ചേർത്തു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു