കേരളം

കുട്ടികള്‍ കൂടുതല്‍ ഉണ്ടെന്ന് കാണിച്ച് അനധികൃത നിയമനം; എയ്ഡഡ് സ്‌കൂള്‍ മുന്‍ പ്രിന്‍സിപ്പലിന് ഏഴര വര്‍ഷം കഠിന തടവ്

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: അനധികൃത നിയമനം നടത്തിയ കേസില്‍ എയ്ഡഡ് സ്‌കൂള്‍ മുന്‍ പ്രിന്‍സിപ്പലിന് ഏഴര വര്‍ഷം കഠിന തടവും 1,70,000 രൂപ പിഴയും. കൊല്ലം കരുനാഗപ്പള്ളി അയണിവെളികുളങ്ങരയിലെ എയ്ഡഡ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മുന്‍ പ്രിന്‍സിപ്പല്‍ രമാകുമാരിയെയാണ് വിജിലന്‍സ് കോടതി ശിക്ഷിച്ചത്. കേസില്‍ ഒന്നാം പ്രതിയാണ് രമാകുമാരി. രണ്ടാം പ്രതിയായ മാനേജര്‍ കെആര്‍ ശ്രീകുമാര്‍ വിചാരണക്കിടെ മരണപ്പെട്ടതിനാല്‍ ഒഴിവാക്കി.

അയണിവെളികുളങ്ങരയിലെ എയ്ഡഡ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 2004ല്‍ അനധികൃതമായി നിയമനം നടത്തിയ കേസിലാണ് മുന്‍ പ്രിന്‍സിപ്പല്‍ രമാ കുമാരിയെ തിരുവനന്തപുരം വിജിലന്‍സ് കോടതി കുറ്റക്കാരിയാണെന്ന് കണ്ടെത്തിയത്. 2004-2009 കാലഘട്ടത്തില്‍ ഈ എയ്ഡഡ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്രിന്‍സിപ്പല്‍ ആയിരുന്ന രമാകുമാരി, മാനേജര്‍ കെആര്‍ ശ്രീകുമാര്‍ എന്നിവരാണ് വ്യാജ രേഖയുണ്ടാക്കി കുട്ടികളുടെ എണ്ണം കൂടുതലായി കാണിച്ചത്. അതിലൂടെ അധിക തസ്തിക ഉണ്ടാക്കി അധ്യാപകരെ നിയമിച്ച് അവര്‍ക്കു ശമ്പളം നല്‍കിയത് വഴി സര്‍ക്കാരിന് 8,94,647 രൂപയുടെ സാമ്പത്തിക നഷ്ടം ഉണ്ടാക്കിയെന്നായിരുന്നു കേസ്.

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എംഎം ഹസ്സന്‍ വിട്ടുനിന്നു, കെ സുധാകരന്‍ വീണ്ടും കെപിസിസി പ്രസിഡന്റ്; ഇന്ദിരാഭവനിലെത്തി ചുമതലയേറ്റു

'ദക്ഷിണേന്ത്യക്കാര്‍ ആഫ്രിക്കക്കാരെപ്പോലെ, കിഴക്കുള്ളവര്‍ ചൈനക്കാരെപ്പോലെ'; വിവാദ പരാമര്‍ശവുമായി സാം പിത്രോദ

മെഡിക്കല്‍ ഇന്‍ഷുറന്‍സ് പോളിസി എടുക്കാന്‍ പ്ലാന്‍ ഉണ്ടോ?; ശ്രദ്ധിക്കേണ്ട എട്ടു കാര്യങ്ങള്‍

'മുത്തച്ഛന്റെ ബെസ്റ്റി'; ആശയ്‌ക്ക് പിറന്നാൾ ആശംസിച്ച് കുഞ്ഞാറ്റ

കെ. അരവിന്ദാക്ഷന്‍ എഴുതിയ കഥ 'ദൈവഭാഷയുടെ ലിപി'