കേരളം

'എംസി റോഡ് ഒസി റോഡ് ആക്കണം'; മുഖ്യമന്ത്രിക്ക് സുധീരന്റെ കത്ത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: എം സി റോഡ് ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ പുനര്‍നാമകരണം ചെയ്യണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു. എംസി റോഡ് ഭാവിയില്‍ ഒസി റോഡ് എന്ന് അറിയപ്പെടട്ടെ എന്നാണ് സുധീരന്‍ മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ പറയുന്നത്. അതിനാവശ്യമായ നടപടികള്‍ എത്രയും വേഗത്തില്‍ സ്വീകരിക്കണമെന്നും വി എം സുധീരന്‍ മുഖ്യമന്ത്രിയോട് അഭ്യാര്‍ത്ഥിച്ചു.

ജനങ്ങളെ സ്‌നേഹിക്കുകയും ജനങ്ങളാല്‍ സ്‌നേഹിക്കപ്പെടുകയും ചെയ്ത മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കേരളം ഇന്നേവരെ കണ്ടെട്ടില്ലാത്ത അന്ത്യാഞ്ജലിയാണ് ജനങ്ങള്‍ അര്‍പ്പിച്ചത്. തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസ് മുതല്‍ എം സി റോഡ് വഴി പുതുപ്പള്ളി വരെ അദ്ദേഹത്തിന്റെ ഭൗതിക ശശീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര സമാനതളില്ലാത്തതാണ്. എംസി റോഡി യഥാര്‍ത്ഥത്തില്‍ ഉമ്മന്‍ ചാണ്ടി റോഡ് ആയി മാറുന്ന രീതിയിലാണ് ആബാലവൃദ്ധം ജനങ്ങളുടെ പ്രതികരണമെന്നും സുധീരന്‍ മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ പറയുന്നു.

  സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

ഇത് ചരിത്രം; ആദ്യമായി സ്വിം സ്യൂട്ട് ഫാഷൻ ഷോ നടത്തി സൗദി അറേബ്യ

'ഹീരമണ്ഡി കണ്ട് ഞാൻ‌ മനീഷ കൊയ്‌രാളയോട് മാപ്പ് പറഞ്ഞു': വെളിപ്പെടുത്തി സൊനാക്ഷി

പ്രത്യേക വ്യാപാരത്തില്‍ ഓഹരി വിപണിയില്‍ നേട്ടം, സെന്‍സെക്‌സ് 74,000ന് മുകളില്‍; മുന്നേറി സീ എന്റര്‍ടെയിന്‍മെന്റ്

'45,530 സീറ്റുകള്‍ മലബാറിന്റെ അവകാശം'; വിദ്യാഭ്യാസമന്ത്രിയുടെ യോഗത്തില്‍ പ്രതിഷേധവുമായി എംഎസ്എഫ്