കേരളം

വാഹനാപകടത്തില്‍ അച്ഛനും മകനും മരിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് നാലുവര്‍ഷം തടവ്, 4 ലക്ഷം രൂപ പിഴ

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: വാഹനാപകടത്തില്‍ അച്ഛനും മകനും മരിച്ച കേസില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് നാലു വര്‍ഷം തടവും നാലു ലക്ഷം രൂപ പിഴയും. തിരുവനന്തപുരം ഡിപ്പോയിലെ ഡ്രൈവര്‍ സുധാകരനെയാണ് ഏഴാം അഡീഷനല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്.

രണ്ടാം പ്രതിയും കെഎസ്ആര്‍ടിസി കണ്ടക്ടറുമായ പ്രശാന്തിനെ ഒരു ദിവസം തടവിനും 10,000 രൂപ പിഴക്കും വിധിച്ചു. പിഴയായി വിധിച്ച നാലു ലക്ഷം മരിച്ചവരുടെ കുടുംബത്തിന് നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.

2012 ഒക്ടോബര്‍ 30ന് രാവിലെ 6.30നാണ് സംഭവം. കിഴക്കേകോട്ടയില്‍നിന്ന് കഴക്കൂട്ടത്തേക്ക് അമിതവേഗത്തില്‍ പോകുകയായിരുന്ന ബസ് പാറ്റൂര്‍ ഭാഗത്ത് ബൈക്കില്‍ വരികയായിരുന്ന പാട്രിക്കിനെയും മകന്‍ ശ്രീജിത്തിനെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കെഎസ്ആര്‍ടിസി പോലുള്ള പൊതുഗതാഗത സംവിധാനങ്ങള്‍ റോഡില്‍ വാഹനങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന് കോടതി നിരീക്ഷിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാലവര്‍ഷം ആന്‍ഡമാന്‍ കടലില്‍ എത്തി; കേരളത്തില്‍ ഏഴുദിവസം ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത

പറന്നത് 110 മീറ്റര്‍! ധോനിയുടെ വിട വാങ്ങല്‍ സിക്‌സ്? (വീഡിയോ)

70ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?; അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു

കൊടും ചൂട്, ഡല്‍ഹിയില്‍ റെഡ് അലര്‍ട്ട്

വാര്‍ത്തകളില്‍ നിറയാനുള്ള അടവെന്ന് കരണ്‍: താരപുത്രനു വേണ്ടി തന്നെ ഒഴിവാക്കിയ അനുഭവം പറഞ്ഞ് രാജ്കുമാര്‍ റാവു