കേരളം

തൊണ്ടിമുതല്‍ കേസ്: ആന്റണി രാജുവിന് എതിരായ പുനരന്വേഷണത്തിന് സുപ്രീം കോടതി സ്‌റ്റേ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മന്ത്രി ആന്റണി രാജുവിനെതിരായ തൊണ്ടിമുതല്‍ കേസില്‍ പുനരന്വേഷണം സുപ്രീം കോടതി സ്‌റ്റേ ചെയ്തു. കേസില്‍ തീരുമാനമാകും വരെ ആന്റണി രാജുവിനെതിരെ നടപടി പാടില്ലെന്ന് ജസ്റ്റിസ് സിടി രവികുമാര്‍ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. 

പുനരന്വേഷണമാകാമെന്ന ഹൈക്കോടതി ഉത്തരവു ചോദ്യം ചെയ്ത് ആന്റണി രാജു നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി ഉത്തരവ്. കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനും എതിര്‍കക്ഷിക്കും സുപ്രീം കോടതി നോട്ടിസ് അയച്ചു. 

അഭിഭാഷകനായിരിക്കെ ലഹരിമരുന്നു കേസിലെ തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചെന്ന ആന്റണി രാജുവിനെതിരായ കേസിലെ തുടര്‍നടപടി സാങ്കേതികപ്പിഴവിന്റെ പേരില്‍ ഹൈക്കോടതി റദ്ദാക്കിയിരുന്നു. എന്നാല്‍ ആരോപണം ഗുരുതരമാണെന്നും നിയമാനുസൃതം നടപടിക്രമങ്ങള്‍ പാലിച്ചു വീണ്ടും പ്രോസിക്യൂഷന്‍ നടപടി ആരംഭിക്കാന്‍ തടസ്സമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇതിനെതിരെയാണ് ആന്റണി രാജു സുപ്രീം കോടതിയെ സമീപിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട്, മൂന്ന് ജില്ലകളില്‍ കനക്കും; വ്യാഴാഴ്ച വരെ തീവ്രമഴയ്ക്ക് സാധ്യത

ബിജെപി ഓഫീസിലേക്ക് എഎപി മാര്‍ച്ച്, മെട്രോ അടച്ചു, 144 പ്രഖ്യാപിച്ചു; കെജരിവാളിന്‍റെ വീട്ടില്‍ ഡല്‍ഹി പൊലീസ്

അമിതമായ എണ്ണ; ഭക്ഷണം കഴിച്ച ശേഷം ഈ 5 കാര്യങ്ങൾ നിർബന്ധമായി ചെയ്യണം

എട്ടു മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ 1.47 ലക്ഷം കോടി രൂപയുടെ വര്‍ധന; 28,200 കോടി പിന്‍വലിച്ച് വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍

'പുതിയ ക്രിമിനല്‍ നിയമങ്ങളില്‍ നിരവധി ന്യൂനതകള്‍'; ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും